Thursday , July 18 2019
Breaking News

Top News

പെരുന്നാള്‍ അവധി: സ്‌കൂള്‍ തുറക്കുന്നതു ജൂണ്‍ ആറിലേക്ക് മാറ്റാന്‍ തീരുമാനം

School-Students

തിരുവനന്തപുര: സംസ്ഥാനത്ത് സ്‌കൂള്‍ പ്രവേശനോല്‍സവം ജൂണ്‍ 6 ലേക്കു മാറ്റാന്‍ തീരുമാനിച്ചു. നേരത്തെ 1നു തുറക്കാനാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ തൊട്ടടുത്ത ദിവസങ്ങളില്‍ വരുന്ന പെരുന്നാള്‍ അവധികള്‍ കണക്കിലെടുത്താണ് മന്ത്രിസഭയുടെ തീരുമാനം. മധ്യവേനലവധിക്കു ശേഷം വിദ്യാലയങ്ങള്‍ തുറക്കുന്നതു നീട്ടണമെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷം സര്‍ക്കാരിനു കത്തുനല്‍കിയിരുന്നു. നേരത്തെ ആറിലേക്കു മാറ്റിയെന്ന മട്ടിലുള്ള സമൂഹമാധ്യമ പ്രചാരണം അടിസ്ഥ.ാനരഹിതമാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നു.

Read More »

എം.എസ്.എഫ് എ പ്ലസ് മീറ്റ് ശ്രദ്ധയമായി

MSF

കാഞ്ഞങ്ങാട് : എം.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന എ പ്ലസ് മീറ്റ് ജില്ലയിലെ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ വിഷയത്തില്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധയമായി. കാഞ്ഞങ്ങാട് യതീംഖാന ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സി.എച്ച് മുഹമ്മദ് കോയ എക്‌സിലന്‍സി അവാര്‍ഡ് നല്‍കി വിദ്യാത്ഥികളെ അനുമോദിക്കുകയും മോട്ടിവേഷന്‍ ക്ലാസ്സും നടത്തി. എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് ആബിദ് ആറങ്ങാടിയുടെ അധ്യക്ഷതയില്‍ എം.എസ്.എഫ് നാഷണല്‍ …

Read More »

മനുഷ്യാവകാശ കമ്മീഷന്‍ കമ്മീഷന്‍ സിറ്റിംഗില്‍ 27 പരാതികള്‍ പരിഗണിച്ചു

Himanrights

കാസര്‍കോട് : സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ.മോഹന്‍കുമാര്‍ കാസര്‍കോട് റസ്റ്റ് ഹൗസില്‍ നടത്തിയ സിറ്റിംഗില്‍ 27 പരാതികള്‍ പരിഗണിച്ചു. മതിയായ ചികിത്സ ലഭിക്കാതിരുന്നതിനാല്‍ ഗര്‍ഭസ്ഥശിശു മരിച്ചുവെന്ന പരാതിയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ റിപ്പോര്‍ട്ടില്‍ പരാതിക്കാരന്‍ തൃപ്തനല്ലാതിരിക്കുകയും റിപ്പോര്‍ട്ടില്‍ പറഞ്ഞ കാര്യങ്ങള്‍ നിഷേധിക്കുകയും ചെയ്തതിനാല്‍ ചികിത്സിച്ച ഡോക്ടറുടെ ഭാഗത്തുനിന്നും വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ ഒരു വിദഗ്ധ സമിതിയെ നിയോഗിക്കാന്‍ കമ്മീഷന്‍ നിര്‍ദേശിച്ചു. കാസര്‍കോട് നെല്ലിക്കുന്ന് കടപ്പുറം സ്വദേശിയുടെ പരാതിയിലാണു …

Read More »

വിജയികള്‍ക്ക് സമ്മാനവുമായി എം എല്‍എ പ്രിമെട്രിക്ക് ഹോസ്റ്റലിലെത്തി

Award

കാസര്‍കോട് : പട്ടികജാതി വികസന വകുപ്പിനു കീഴില്‍ കാസര്‍കോട് ബ്ലോക്ക്, മുനിസിപ്പല്‍ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് പ്രിമെട്രിക്ക് ഹോസ്റ്റലുകളില്‍ താമസിച്ചു പഠനം നടത്തിയ വിദ്യാര്‍ത്ഥികള്‍ എസ് എസ് എല്‍ സി പരീക്ഷയില്‍ മികച്ച വിജയം നേടിയതിനെ അനുമോദിക്കാന്‍ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ സമ്മാനങ്ങളുമായി ഹോസ്റ്റലിലെത്തി. കാസര്‍കോട് ബ്ലോക്കിനു കീഴിലെ ബദിയടുക്ക ഹോസ്റ്റലില്‍ പഠിച്ച നാല് വിദ്യാര്‍ത്ഥികളും കാസര്‍കോട് നഗരസഭാ പരിധിയിലെ ആണ്‍ കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഹോസ്റ്റലിലെ …

Read More »

ഈദുല്‍ ഫിത്വര്‍: യു.എ.ഇയില്‍ ഏഴ് ദിവസത്തെ അവധി

UAE

ദുബായ്: ഈദുല്‍ ഫിത്വറിന് യു.എ.ഇയില്‍ ഏഴു ദിവസത്തെ അവധി. സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ മേഖലയില്‍ ഉള്ളവര്‍ക്കാണ് ഏഴു ദിവസത്തെ അവധി കിട്ടുക. ജൂണ്‍ രണ്ടിന് അവധി തുടങ്ങും. ജൂണ്‍ അഞ്ചിനാണ് ഈദുല്‍ ഫിത്വര്‍ പ്രതീക്ഷിക്കുന്നത്. പ്രസിഡന്റ് ശൈയിഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദേശം അനുസരിച്ച് യു.എ.ഇ മന്ത്രിസഭയാണ് പൊതുമേഖലയുടെ അവധി ദിവസങ്ങള്‍ പ്രഖ്യാപിച്ചത്. അവധിക്ക് ശേഷം സര്‍ക്കാര്‍ ഓഫീസുകള്‍ ജൂണ്‍ ഒന്‍പതിന് തുറക്കും. മേയ് 31 വെള്ളി, …

Read More »

അമേഠിയില്‍ അടിപതറി രാഹുല്‍ഗാന്ധി; ഇത് സ്മൃതി ഇറാനിയുടെ മധുരപ്രതികാരം

Smirthi-andf-Rahul

ന്യൂഡല്‍ഹി: വാശിയേറിയ മത്സരം നടന്ന ഉത്തര്‍പ്രദേശിലെ അമേഠിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് തോല്‍വി. കേന്ദ്രമന്ത്രിയും ബി.ജെ.പി. നേതാവുമായസ്മൃതി ഇറാനിയോട് 35899 വോട്ടുകള്‍ക്കായിരുന്നു രാഹുല്‍ഗാന്ധിയുടെ പരാജയം. 2014ല്‍ രാഹുലിനോട് പരാജയപ്പെട്ട സ്മൃതി ഇറാനിക്ക് ഇത്തവണത്തെ വിജയം ഒരു മധുരപ്രതികാരമായി. 2004 മുതല്‍ രാഹുല്‍ഗാന്ധി പ്രതിനിധീകരിക്കുന്ന മണ്ഡലമാണ് അമേഠി. കഴിഞ്ഞ മൂന്നുതവണയും എതിര്‍സ്ഥാനാര്‍ഥികളെ ബഹുദൂരം പിന്നിലാക്കിയായിരുന്നു രാഹുലിന്റെ വിജയം. പക്ഷേ, ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയിട്ടും രാഹുല്‍ഗാന്ധിക്ക് അടിപതറുകയായിരുന്നു. …

Read More »

വീണ്ടും അധികാരത്തിലേക്ക്; മോദിയെ അഭിനന്ദിച്ച് രാഷ്ട്രത്തലവന്മാര്‍

Narendra-Modi

ന്യൂഡല്‍ഹി: ഇന്ത്യയില്‍ തുടര്‍ച്ചയായ രണ്ടാംതവണയും അധികാരത്തിലേറുന്ന നരേന്ദ്രമോദിക്ക് വിവിധ രാഷ്ട്രത്തലവന്മാരുടെ അഭിനന്ദനം. ഇന്ത്യയിലെ തിരഞ്ഞെടുപ്പ് ഫലങ്ങളില്‍ ബി.ജെ.പി.യും എന്‍.ഡി.എയും വ്യക്തമായ ഭൂരിപക്ഷം നേടുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഹയും മോദിയെ അഭിനന്ദനം അറിയിച്ചു.

Read More »

മാധ്യമവിചാരണയെന്ന് ദിലീപ്, സെലിബ്രറ്റിയാകുമ്പോള്‍ സ്വാഭാവികമല്ലേ എന്ന് കോടതി; ഹര്‍ജി പരിഗണിച്ചില്ല

Dileep

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി ഇപ്പോള്‍ പരിഗണിക്കാനാകില്ലെന്ന് ഹൈക്കോടതി. സുപ്രീംകോടതിയില്‍ കേസ് പരിഗണിക്കുന്നതിനാല്‍ ദിലീപിന്റെ ഹര്‍ജി സുപ്രീംകോടതി വിധിക്കുശേഷം പരിഗണിക്കാമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. സി.ബി.ഐ. അന്വേഷണം വന്നാല്‍ വിചാരണ കൂടാതെ കുറ്റവിമുക്തനാകുമെന്നായിരുന്നു ദിലീപിന്റെ അഭിഭാഷകന്റെ വാദം. പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നും മാധ്യമങ്ങള്‍ ദിലീപിനെ വേട്ടയാടുകയാണെന്നും അദ്ദേഹം കേസില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. അതേസമയം, കേസില്‍ പ്രതിയല്ലെങ്കിലും . …

Read More »

സാഹോദര്യത്തിന്റെ സന്ദേശവുമായി ജെ.സി.ഐ കാസര്‍കോട് ഇഫ്താര്‍ സംഗമം നടത്തി

-----

കാസര്‍കോട്: ജെ.സി.ഐ കാസര്‍കോടിന്റെ ആഭിമുഖ്യത്തില്‍ കാസര്‍കോട് സിറ്റി ടവറിന് സമീപം സംഘടിപ്പിച്ച വിദ്യാഭ്യാസ എക്‌സ്‌പോ വേദിയില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ജന പങ്കാളിത്തവും വിവിധ തുറകളിലെ വ്യക്തികളുടെ സാന്നിധ്യവും കൊണ്ട് ശ്രദ്ധേയമായി. പ്രസ് ക്ലബ്ബ് പ്രസിഡണ്ട് ടി.എ ഷാഫി ഉദ്ഘാടനം ചെയ്തു. ജെ.സി.ഐ കാസര്‍കോട് പ്രസിഡണ്ട് ഉമറുല്‍ ഫാറൂഖ് അധ്യഷത വഹിച്ച ചടങ്ങില്‍ ഐ.സി.ടി ദേശീയ അധ്യാപക ജേതാവ് അബ്ദുല്‍ റഹ്മാന്‍ അമാന്‍ റമദാന്‍ സന്ദേശം നല്‍കി. കെ.വി. അഭിലാഷ്, …

Read More »

എക്സിറ്റ് പോളുകള്‍ തള്ളി പിണറായി; കേരളത്തില്‍ എല്‍.ഡി.എഫിന് മികച്ച വിജയമെന്ന് ആത്മവിശ്വാസം

Pinaray

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പില്‍ എക്സിറ്റ് പോളുകളെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. പല എക്സിറ്റ് പോളുകളും നേരത്തെ പ്രവചിച്ചത് പാളിപ്പോയിണ്ടെന്നും അതിനാല്‍ ഫലം വരുന്ന 23-ാം തീയതി വരെ കാത്തിരിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. . 2004-ല്‍ എന്‍.ഡി.എയ്ക്ക് ഭരണത്തുടര്‍ച്ച ലഭിക്കുമെന്നായിരുന്നു ഭൂരിഭാഗം എക്സിറ്റ് പോളുകളും പ്രവചിച്ചത്. ഫലം വന്നപ്പോള്‍ എക്സിറ്റ് പോള്‍ പ്രവചനമെല്ലാം തെറ്റിപ്പോയി. അതിനാല്‍ 23-ാം തീയതി വരെ കാത്തിരിക്കാം- മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, കേരളത്തില്‍ എല്‍.ഡി.എഫ്. മികച്ചവിജയം …

Read More »