Sunday , June 24 2018
Breaking News
Central

ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ വധം: കേന്ദ്ര ആഭ്യന്തര മന്ത്രാലയം കേരളത്തിന്റെ റിപ്പോര്‍ട്ട് തേടി

ന്യൂഡല്‍ഹി: ഗുരുവായൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ആനന്ദ് കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കേരളത്തിന്റെ റിപ്പോര്‍ട്ട് തേടി. മൂ
ന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടിട്ടുള്ളതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

ഞായറാഴ്ച നടന്ന കൊലപാതകത്തെക്കുറിച്ചും തുടര്‍ന്ന് പോലീസ് സ്വീകരിച്ച നടപടികളെപ്പറ്റിയും വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. 2014 ല്‍ സി.പി.എം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസിലെ പ്രതിയാണ് ഞായറാഴ്ച വെട്ടേറ്റു മരിച്ച ആനന്ദ്.

സംഭവത്തെ അപലപിച്ച ബി.ജെ.പി മാവോവാദികളെപ്പോലെയാണ് കേരളത്തിലെ സി.പി.എം പെരുമാറുന്നതെന്ന് ആരോപിച്ചിരുന്നു.

RANDOM NEWS

Rajatham

ജില്ലാ പദ്ധതി രേഖ സമര്‍പ്പണ ചടങ്ങ്: മന്ത്രിയും എം പിയും എം എല്‍ എമാരും എത്തിയില്ല

കാസര്‍കോട്: സംസ്ഥാന ആസൂത്രണ ബോര്‍ഡും ജില്ലാ ആസൂത്രണ സമിതിയും കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷനും സംയുക്തമായി സംഘടിപ്പിച്ച രജതം …