Monday , July 22 2019
Breaking News
Minister

പ്രവാസികളുടെ കരുതലിനായി എമിഗ്രേഷന്‍ നിയമത്തില്‍ മാറ്റം വരുത്തുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍

ന്യൂഡല്‍ഹി : പ്രവാസികളുടെ കരുതലിനെ മുന്‍ നിര്‍ത്തി എമിഗ്രേഷന്‍ നിയമത്തില്‍ മാറ്റം വരുത്തുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. പ്രവാസികള്‍ പുറത്തു പോകുമ്പോള്‍ അവരെ കുറിച്ച് വിശദ വിവരങ്ങള്‍ എംബസിക്ക് ലഭിക്കുന്ന തരത്തിലുള്ള നിയമം നടപ്പാക്കും. ഇതുസംബന്ധിച്ച ബില്‍ സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും ഈ പാര്‍ലമെന്റ് സമ്മേളനത്തില്‍ തന്നെ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല സുവര്‍ണാവസരമാണെന്ന ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളയുടെ പ്രസ്താവനയില്‍ തെറ്റില്ലെന്ന് മുരളീധരന്‍ പറഞ്ഞു. ശ്രീധരന്‍പിള്ള ജനങ്ങളോടല്ല, പാര്‍ട്ടി പ്രവര്‍ത്തകരോടാണ് അക്കാര്യം പറഞ്ഞത്. രാഷ്ട്രീയ പ്രവര്‍ത്തകര്‍ എല്ലാ രാഷ്ട്രീയമായി പ്രയോജനപ്പെടുത്തുമെന്നും മുരളീധരന്‍ പറഞ്ഞി.

സ്വന്തം കുടുംബത്തില്‍ പോലും പാലിക്കപ്പെടാത്തതാണ് കമ്മ്യൂണിസ്റ്റ് സംസ്‌കാരമെങ്കില്‍ ജനങ്ങളില്‍ എങ്ങനനെയാണ് കമ്യൂണിസ്റ്റ് ശൈലി ഉണ്ടാവുകയെന്ന് മുരളീധരന്‍ ചോദിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മാറിയെന്ന വസ്തുത സി പി എം അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

RANDOM NEWS

Rain

കനത്ത മഴ: കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

കണ്ണൂര്‍ : കാലവര്‍ഷം ശക്തമായി തുടരുകയും ദുരന്തനിവാരണ അതോറിറ്റ് റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയിലെ പ്രൊഫഷണല്‍ …