Thursday , February 20 2020
Breaking News

അമിത് ഷാ ആഭ്യന്തരം, പ്രതിരോധം രാജ്‌നാഥ് സിങ്; മുരളീധരന്‍ വിദേശകാര്യ സഹമന്ത്രി

ന്യൂഡല്‍ഹി : രണ്ടാം മോദി സര്‍ക്കാരില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആഭ്യന്തര മന്ത്രിയാകും. കഴിഞ്ഞ കേന്ദ്രസര്‍ക്കാരില്‍ ആഭ്യന്തര മന്ത്രിയായിരുന്ന രാജ്‌നാഥ് സിങ് ഇക്കുറി പ്രതിരോധ മന്ത്രിയാകും. മോദി സര്‍ക്കാരിലെ പുതുമുഖമായ മുന്‍ വിദേശകാര്യ സെക്രട്ടറി സെ് ജയശങ്കറാണ് വിദേശകാര്യ മന്ത്രി. മുന്‍ പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ പുതിയ മന്ത്രിസഭയില്‍ ധനകാര്യം കൈകാര്യം ചെയ്യും. കേരളത്തില്‍നിന്നുള്ള വി മുരളീധരന്‍ വിദേശകാര്യ പാര്‍ലമെന്ററികാര്യ സഹമന്ത്രിയായും ചുമതലയേല്‍ക്കും.

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആണവോര്‍ജം, പഴ്‌സനല്‍ വകുപ്പുകളാണുള്ളത്. മറ്റു മന്ത്രിമാരും അവരുടെ വകുപ്പുകളും- നിതിന്‍ഗജ്കരി ഗതാഗതം, പീയുഷ് ഗോയല്‍ റെയില്‍വ, രംവിലാസ് പാസ്വാന്‍ ഭക്ഷ്യം, പൊതുവിതരണം, രവിശങ്കര്‍ പ്രസാദ് നിയമം.

RANDOM NEWS

പ്രവാസത്തില്‍ ഇരുകാലുകളും നഷ്ടമായി: ലൈഫ് ഭവനത്തില്‍ റിയാസസിന് പുതിയ ജീവിതം

കാസര്‍കോട് : പ്രവാസിയായിരുന്ന കാസര്‍കോട് അണങ്കൂരിലെ റിയാസ് വര്‍ഷങ്ങളായി വീല്‍ചെയറിലാണ് തന്റെ ജീവിതം തള്ളിനീക്കുന്നത്. ചലനമറ്റ ഇരുകാലുകളുമായി ജീവിതത്തെ ആശങ്കയോടെയായിിരുന്നു …