Monday , July 22 2019
Breaking News

ശബരിമലയില്‍ യുവതീപ്രവേശം തടയാന്‍ നിയമനിര്‍മാണം ഉടനില്ല: കേന്ദ്ര സര്‍ക്കാര്‍

Sabarimalaന്യൂഡല്‍ഹി : ശബരിമല യുവതീപ്രവേശം തടയാന്‍ തല്‍ക്കാലം നിയമനിര്‍മാണമില്ലെന്ന് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. വിഷയം യം കോടതിയുടെ പരിഗണനയിലാണെന്ന് മന്ത്രി ലോക്‌സഭയില്‍ അറിയിച്ചു. ആചാരസംരക്ഷണത്തിന് എന്‍.കെ.പ്രേമചന്ദ്രന്‍ എംപി.കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ചിരുന്നു. ശബരിമലയിലെ ആചാരങ്ങള്‍ നിലനിര്‍ത്താന്‍ വ്യവസ്ഥ ചെയ്യുന്ന ബില്ലാണ് പ്രേമചന്ദ്രന്‍ അവതരിപ്പിച്ചിരുന്നത്. ശബരിമലയില്‍ കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നിനു മുമ്പുള്ള സ്ഥിതി തുടരാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ശ്രീധര്‍മശാസ്താ ടെമ്പിള്‍ (സ്പെഷല്‍ പ്രൊവിഷന്‍) ബില്‍ 2019. സഭ ഏകകണ്ഠമായാണ് ബില്ലിന് അവതരണാനുമതി നല്‍കിയത്. അതേസമയം, സ്വകാര്യബില്‍ അപൂര്‍ണമാണെന്നും ശബരിമല ആചാര സംരക്ഷണത്തിന് സമഗ്രമായ നിയമനിര്‍മാണം വേണമെന്നും ബിജെപി എം.പി മീനാക്ഷി ലേഖി ആവശ്യപ്പെടുകയും ചെയ്തു.

ആചാരസംരക്ഷണത്തിന് ഭരണഘടനാ പരിരക്ഷ വേണം. അയ്യപ്പഭക്തരെ പ്രത്യേക വിഭാഗമായ കണക്കാക്കാന്‍ വ്യവസ്ഥ ചെയ്യുന്ന ബില്‍ വേണമെന്നും ലേഖി പറഞ്ഞു. ‘ജയ് അയ്യപ്പ’ വിളിക്കിടെയാണ് ലേഖി പ്രസംഗം അവസാനിപ്പിച്ചത്..ശബരിമലയ്ക്കായി കേന്ദ്രസര്‍ക്കാര്‍ ബില്‍ കൊണ്ടുവരണമെന്ന് ആന്റോ ആന്റണി ആവശ്യപ്പെട്ടു. ബില്‍ ചര്‍ച്ചയ്‌ക്കെടുക്കണോയെന്ന് നറുക്കിട്ടെടുത്താണ് തീരുമാനിക്കുക. പാര്‍ലമെന്റിന്റെ ഇരുസഭകളിലും പാസാക്കുകയും വേണം.

RANDOM NEWS

Hafees

പാക്ക് ഭീകരന്‍ ഹാഫിസ് സയീദ് അറസ്റ്റില്‍; ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

മുംബൈ ഭീകരാക്രമണ സൂത്രധാരനും ജമാഅത്തുദ്ദഅവ മേധാവി ഹാഫിസ് സയീദ് അറസ്റ്റില്‍. പാക്ക് മാധ്യമങ്ങളെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയാണ് വിവരം …