Monday , June 1 2020
Breaking News

കേന്ദ്ര സര്‍വ്വകശാലയില്‍ ഹൈസ്‌കൂള്‍ ഹയര്‍ സെക്കണ്ടറി അദ്ധ്യാപകര്‍ക്കായി ദ്വിദിന പരിശീലന കളരി

കാസര്‍കോട് : കേന്ദ്ര സര്‍വ്വകലാശാലയിലെ കമ്പ്യൂട്ടര്‍ ശാസ്ത്ര വിഭാഗത്തിന്റെ നേതൃത്വത്തില്‍ പണ്ഡിറ്റ് മദന്‍ മോഹന്‍ മാലവ്യ നാഷണല്‍ മിഷന്‍ ഓണ്‍ ടീച്ചേര്‍സ് ആന്‍ഡ് ടീച്ചിങ്ങിന്റെ സഹകരണത്തോടെ ഹൈസ്‌കൂള്‍ഹയര്‍ സെക്കണ്ടറി അദ്ധ്യാപകര്‍ക്കായി ‘റീസെന്റ് ഡെവലപ്‌മെന്റ് ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ് ‘ എന്ന വിഷയത്തില്‍ ദ്വിദിന പരിശീലനക്കളരി നവംബര്‍ 3, 4 തീയ്യതികളില്‍ സംഘടിപ്പിച്ചു.ആധുനിക കംമ്പ്യൂട്ടര്‍ ശാസ്ത്ര രംഗത്തെ മാറ്റങ്ങളെയും വളര്‍ച്ചെയെയും കുറിച്ച് വ്യക്തമായ വിശകലനം നല്‍കുന്നതായിരുന്നു പരിശീലന പരിപാടി . കമ്പ്യൂട്ടര്‍ ശാസ്ത്ര വിഭാഗ മേധാവി ഡോ.ആര്‍.രാജേഷ് സ്വാഗതം ആശംസിച്ചു .ക്ലാസ്സിക്കല്‍ കമ്പ്യൂട്ടിംഗില്‍ നിന്നും ക്വാണ്ടം കമ്പ്യൂട്ടിങ്ങില്‍ എത്തി നില്‍ക്കുന്ന സാങ്കേതിക വിദ്യയുടെ വളര്‍ച്ചയെ അദ്ദേഹം സൂചിപ്പിച്ചു. പ്രൊഫ.കെ. ജെ.തോമസ് (കേരള കേന്ദ്ര സര്‍വ്വകലാശാല ഭൗതിക ശാസ്ത്ര മേധാവി ) ഉദ്ഘാടന കര്‍മം നിര്‍വഹിച്ചു. വിദ്യാര്‍ത്ഥികളുടെ കമ്പ്യൂട്ടര്‍ ഉപയോഗവും കമ്പ്യൂട്ടര്‍ ശാസ്ത്ര പഠനവും ഉയര്‍ന്ന നിലവാരമുള്ളതാക്കാന്‍ അദ്ധ്യാപകര്‍ക്ക് എത്രത്തോളം സാധിക്കും എന്നതിനെപ്പറ്റി അദ്ദേഹം സംസാരിച്ചു. ഡോ.മുഹമ്മദുണ്ണി അലിയാസ് മുസ്തഫ , ഡോ.ഷൈനി പി. എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

ഡോ.എന്‍.എസ്.ശ്രികാന്ത് (പ്രിന്‍സിപ്പല്‍ ടെക്‌നിക്കല്‍ ഓഫിസര്‍_ സയന്റിസ്റ്റ് ഡി, സി ഡി എ സി ബാഗ്ലൂര്‍ ), ഡോ.കെ.ത്യാഗു എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ഡോ.ആര്‍.രാജേഷ്, ഡോ. തസ്ലീമ, ഡോ.മനോഹര്‍, ശ്രീ.വി.കുമാര്‍ എന്നിവര്‍ പരിശീലന ക്ലാസ്സുകള്‍ കൈകാര്യം ചെയ്തു.

RANDOM NEWS

കോവിഡ് വ്യാപിക്കുമ്പോഴും വെളിയിട വിസര്‍ജ്ജനം കീഴൂര്‍ കടപ്പുറത്ത് വ്യാപകം

കീഴൂര്‍ : നാട് കൊവിഡ് ഭീതിയില്‍ കഴിയുമ്പോഴും ചെമ്മനാട് പഞ്ചായത്തിലെ ഇരുപത്തി ഒന്നാം വാര്‍ഡായ കീഴൂര്‍ കടപ്പുറത്ത് മലമൂത്ര വിസര്‍ജ്ജനം …