Wednesday , January 16 2019
Breaking News
Chandragiri-KSTP-Road

ചന്ദ്രഗിരി കെ എസ് ടി പി റോഡില്‍ മണ്ണിടിഞ്ഞു; നിരവധി വീടുകള്‍ക്ക് അപകട ഭീഷണി; നാട്ടുകാര്‍ റോഡ് ഉപരോധിച്ചു

Chandragiri-KSTP-Road

കാസര്‍കോട് : കെ എസ് ടി പി റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി കുന്നിടിച്ച ചന്ദ്രഗിരി റോഡില്‍ മണ്ണിടിഞ്ഞു. ബുധനാഴ്ച ഉച്ചയോടെയാണ് കുന്നിടിച്ച പാര്‍ശ്വഭിത്തി ഇടിഞ്ഞത്. തെങ്ങ് കടപുഴകി വീഴുകയും, ഒരു വീടിന്റെ കക്കൂസ് തകരുകയും ചെയ്തു. മണ്ണിടിച്ചലിനെ തുടര്‍ന്ന് സമീപത്തെ നിരവധി വീടുകള്‍ അപകട ഭീഷണിയിലാണ്. കുന്നിന്റെ മുകള്‍ ഭാഗത്ത് താമസിക്കുന്ന രാമകൃഷ്ണന്റെ വീടിന്റെ കക്കൂസാണ് തകര്‍ന്നത്. സമീപത്തെ സുകു, തമ്പാന്‍ എന്നിവരുടെ വീടുകളും അപകട ഭീഷണിയിലാണ്.

സംഭവത്തെ തുടര്‍ന്ന് നാട്ടുകാരുടെ നേതൃത്വത്മതില്‍ ചളിയംകോട്, കോട്ടരുവം റോഡുകള്‍ ഉപരോധിച്ചു. ഇതുമൂലം ചന്ദ്രഗിരി വഴിയുള്ള ഗതാഗതം അല്‍പസമയം തടസ്സപ്പെട്ടു. വിവരമറിഞ്ഞ് തഹസില്‍ദാര്‍ സ്ഥലത്തെത്തി നാട്ടുകാരുമായി ചര്‍ച്ച നടത്തി ഉപരോധം അവസാനിപ്പിക്കുകയായിരുന്നു.

പാര്‍ശ്വ ഭിത്തി പൂര്‍ണമായും കെട്ടാത്തതിനാല്‍ ഇവിടെ മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുകയായിരുന്നു. പാര്‍ശ്വ ഭിത്തി കെട്ടുന്നതിനായി ഇവിടെ കോണ്‍ക്രീറ്റ് ചെയ്ത് കമ്പികള്‍ ഇട്ടിരുന്നു. പിന്നീട് പാര്‍ശ്വ ഭിത്തി കെട്ടുന്നത് ഒഴിവാക്കുകയും കമ്പികള്‍ ഇപ്പോഴും അനാഥമായി കിടക്കുകയുമാണ് പ്രസ് ക്ലബ്ബ് ജംഗ്ഷന്‍ മുതല്‍ ചന്ദ്രഗിരി പാലം വരെ റോഡിന്റെ ഇരുഭാഗത്തും കുന്നിടിച്ച് നിരപ്പാക്കി പാര്‍ശ്വ ഭിത്തി കെട്ടുമെന്നുമാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ പിന്നീട് കുന്നിടിച്ചെങ്കിലും പൂര്‍ണമായും പാര്‍ശ്വ ഭിത്തി കെട്ടിയില്ല. കൂടാതെ നിര്‍മ്മാണ പ്രവൃത്തിയും ഉപേക്ഷിച്ചിരിക്കുകയാണ്.

Chandragiri-KSTP-Road

Chandragiri-KSTP-Road-1

Chandragiri-KSTP-Road-2

Chandragiri-KSTP-Road-3

RANDOM NEWS

-----

വിധുര വലയം’ പ്രകാശനം ചെയ്തു

കാസര്‍കോട്: കടുകട്ടി പദ പ്രയോഗങ്ങള്‍ കൊണ്ട് വായന അപ്രാപ്യമാക്കുന്നവയല്ല, ലളിതമായ ഭാഷയും ശൈലിയും കൊണ്ട് വായനക്കാരന് എളുപ്പമാക്കുന്നതാണ് മികച്ച രചനകളെന്ന് …