Friday , December 13 2019
Breaking News

വാഹനമിടിച്ച് തകര്‍ന്ന ചന്ദ്രഗിരിപ്പാലത്തിന്റെ കൈവരികള്‍ നന്നാക്കിയില്ല : അപകട ഭീഷണിയില്‍ യാത്രക്കാര്‍; അധികൃതര്‍ നിസ്സംഗതയില്‍

കാസര്‍കോട് : വാഹനമിടിച്ച് തകര്‍ന്ന ചന്ദ്രഗിരിപ്പാലത്തിന്റെ കൈവരികള്‍ രണ്ടു വര്‍ഷത്തിലേറെയായിട്ടും നന്നാക്കിയില്ല. ദിവസേന ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന പാലത്തിന്റെ ഇരുഭാഗങ്ങളിലെയും നാലു തൂണുകളാണ് രണ്ടു വര്‍ഷംമുമ്പ് മത്സ്യവുമായി പോകുന്ന ലോറിയിടിച്ച് തകര്‍ന്നത്.

കാസര്‍കോട് മുതല്‍ കാഞ്ഞങ്ങാട് വരെയുള്ള പാതയുടെ നവീകരണം ഏറ്റെടുത്തതും കെ എസ് ടി പി യാണ്. പ്രവൃത്തി പൂര്‍ത്തിയാക്കി റോഡിന്റെ ഉദ്ഘാടനം കഴിഞ്ഞ മാര്‍ച്ചില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് നിര്‍വ്വഹിച്ചത്. എന്നാല്‍ പാലത്തിന്റെ തകര്‍ന്ന കൈവരികള്‍ നന്നാക്കാന്‍ കരാര്‍ ഏറ്റെടുത്ത കമ്പനിയോ കെ എസ് ടി പി യോ തയ്യാറായിട്ടില്ല. കൈവരികള്‍ തകര്‍ന്നതോടെ അവിടെ ഷീറ്റുകള്‍ കെട്ടി താല്‍ക്കാലിക മറ ഒരുക്കിയിരുന്നുവെങ്കിലും കഴിഞ്ഞ ദിവസത്തെ ശക്തമായ കാറ്റില്‍ ഷീറ്റ് പറന്നു പുഴയിലേക്ക് വീണു. ഇതോടെ കാല്‍നടയാത്രക്കാരും വാഹനയാത്രക്കാരും അപകട ഭീഷണിയിലാണ്.

ഇരുമ്പ് പൈപ്പ് കെട്ടിയിട്ടുണ്ടെങ്കിലും അപകട ഭീഷണി ഒഴിഞ്ഞിട്ടില്ല. രാത്രിയില്‍ പാലത്തിന്റെ മുകളില്‍ നിന്നു മീന്‍ പിടിക്കുന്നവര്‍ ഏറെയുണ്ട്. ഇതിനു പുറമെ രാത്രികാലങ്ങളില്‍ ഇതിലൂടെ നടന്നു പോകുന്നവരും ഉണ്ട്. തകര്‍ന്ന കൈവരികള്‍ നന്നാക്കണമെന്ന് വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്ന് ഇതുവരെയും അനക്കമൊന്നുമില്ല. മഴക്കാലം തുടങ്ങിയതോടെ അപകട സാധ്യത വര്‍ദ്ധിച്ചിരിക്കുന്നതിനാല്‍ കൈവരികള്‍ ഉടന്‍ നന്നാക്കണമെന്നാണ് യാത്രക്കാരും ആവശ്യം.Chandragiri-palam-1 Chandragiri-palam-2 Chandragiri-palam-3

 

RANDOM NEWS

ചെമ്മനാട് പഞ്ചായത്ത് യുഡിഎഫ് ഭരണത്തിലെ കൊടുകാര്യസ്ഥതയും അനാസ്ഥക്കെതിരെയും സിപിഐഎം പ്രക്ഷോഭത്തിലേക്ക്

കോളിയടുക്കം : ചെമ്മനാട് പഞ്ചായത്ത് യുഡിഎഫ് ഭരണത്തിലെ കൊടുകാര്യസ്ഥതയും അനാസ്ഥക്കതിരെയും സിപിഐ എം പ്രക്ഷോഭത്തിലേക്ക്. സിപിഐ എം ചെമ്മനാട് പഞ്ചായത്ത് …