Saturday , November 17 2018
Breaking News
Chandra-paksham

ചാന്ദ്രപക്ഷത്തിന് വെള്ളിയാഴ്ച തുടക്കം: ജില്ലയില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍

കാഞ്ഞങ്ങാട് : അഞ്ചു ഗ്രഹങ്ങളെ ഒന്നിച്ച് കാണാന്‍ കഴിയുന്ന അപൂര്‍വ പ്രതിഭാസം സംഭവിക്കുന്ന ജൂലൈ 13ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിദ്യാലയങ്ങളില്‍ സംഘടിപ്പിക്കുന്ന ചാന്ദ്രപക്ഷത്തിന് നാളെ തുടക്കം. ചാന്ദ്രപക്ഷാചരണ പരിപാടികള്‍ 27 വരെ നീണ്ടുനില്‍ക്കും. 13 ന് സൗരയൂഥത്തിലെ ബുധന്‍, ശുക്രന്‍, ചൊവ്വ, വ്യാഴം, ശനി എന്നീ അഞ്ചു ഗ്രഹങ്ങള്‍ ആകാശത്ത് ഒന്നിച്ച് പ്രത്യക്ഷപ്പെടും. 27 ന് ചൊവ്വയോടൊപ്പമുള്ള ചന്ദ്രഗ്രഹണം അപൂര്‍വ അനുഭവമായിരിക്കും.

ചന്ദ്രന്‍ ഗ്രഹങ്ങളെ തൊട്ടുരുമ്മി പോകുന്നതു കൊണ്ട് ചന്ദ്ര സാന്നിധ്യത്തില്‍ ഗ്രഹനിരീക്ഷണം എളുപ്പമാകുന്നതു കൊണ്ടാണ് ചാന്ദ്രദിനം ചന്ദ്രോത്സവമായി ആഘോഷിക്കുന്നത്. പതിനാലു ദിവസവും രാത്രിയില്‍ സ്‌കൂള്‍ ശാസ്ത്രരംഗത്തിന്റെയും സ്‌പേസ് ക്ലബ്ബിന്റെയും നേതൃത്വത്തില്‍ ആകാശ നിരീക്ഷണം, ബഹിരാകാശ ചിത്രപ്രദര്‍ശനം, നക്ഷത്ര മാപ്പ് നിര്‍മ്മാണം, വീഡിയോ പ്രദര്‍ശനം ആകാശഗോളങ്ങളിലേക്ക് സാങ്കല്പിക യാത്ര എന്നിവ വിവിധ ദിവസങ്ങളിലായി നടക്കും.
സ്‌കൂള്‍ പ്രവര്‍ത്തന കലണ്ടര്‍ തയ്യാറാക്കുന്നതിലും സ്‌കൂള്‍ തല പ്രവര്‍ത്തനങ്ങള്‍ സമഗ്രമാക്കുന്നതിനും ജില്ലയിലെ തെരെഞ്ഞെടുത്ത എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകര്‍ക്കുള്ള പരിശീലനം മേലാങ്കോട്ട് ഏ.സി.കണ്ണന്‍ നായര്‍ സ്മാരക ഗവ.യു.പി.സ്‌കൂളില്‍ നടന്നു. ഹൊസ്ദുര്‍ഗ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി.വി.ജയരാജന്‍ ഉദ്ഘാടനം ചെയ്തു. പയ്യന്നൂര്‍ ജനകീയ പ്ലാനിറ്റോറിയം ഡയറക്ടര്‍ വെള്ളൂര്‍ ഗംഗാധരന്‍ ക്ലാസ്സെടുത്തു. പ്രധാനാധ്യാപകന്‍ കൊടക്കാട് നാരായണന്‍ അധ്യക്ഷത വഹിച്ചു.

RANDOM NEWS

Food

കാഞ്ഞങ്ങാട് ഹോട്ടലുകളില്‍ പരിശോധന; പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കണ്ടെത്തി

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് നഗരത്തിലെ ഹോട്ടലുകളിലെ ശുചിത്വ സാഹചര്യം മനസിലാക്കാന്‍ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണ …