Wednesday , June 19 2019
Breaking News
Changatham

നിറങ്ങളാല്‍ ചങ്ങാത്തം തീര്‍ത്ത് സുനിതയും കൂട്ടുകാരും

പടന്നക്കാട് : ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ഹൊസ്ദുര്‍ഗ് ബി ആര്‍ സി ഒരുക്കിയ ചങ്ങാത്തം എബിലിറ്റി ഫെസ്റ്റ് പ്രശസ്ത ചിത്രകാരി സുനിത കുഞ്ഞിമംഗലം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ബ്രഷ് കടിച്ചുപിടിച്ച് കൊണ്ടാണ് സുനിത പെണ്‍കുട്ടികളും ശലഭങ്ങളും എന്ന ജലച്ഛായം ക്യാന്‍വാസില്‍ തീര്‍ത്ത് ചങ്ങാത്തം ഉദ്ഘാടനം ചെയ്തത്. ഹൊസ്ദുര്‍ഗ് ബി ആര്‍ സി പരിധിയിലുള്ള ഭിന്നശേഷിയുള്ള കുട്ടികളുടെ ശാരീരിക മാനസിക ഉല്ലാസം ലക്ഷ്യമാക്കിയുള്ള കായിക പ്രകടനങ്ങളുമാണ് രണ്ടു ദിവസങ്ങളിലായി നടക്കുന്ന ചങ്ങാത്തം എബിലിറ്റി ഫെസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

എസ് എസ് എ ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ വി മധുസുദനന്‍ ചങ്ങാത്തം പരിപാടിയില്‍ സ്വാഗതം പറഞ്ഞു. പടന്നക്കാട് ജി എല്‍ പി എസ് പടന്നക്കാട് ഹെഡ്മിസ്ട്രസ് ചന്ദ്രമതിയമ്മ അധ്യക്ഷത വഹിച്ചു. അബ്ദുല്‍റസാഖ് തായിലക്കണ്ടി, റിസോഴ്‌സ് അധ്യാപിക ലേഖ സി വി, സി വി രാജീവന്‍, രാജഗോപാലന്‍, ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു. വൃന്ദ, രേഷ്മ, മറിയ, ദിവ്യ എന്നിവര്‍ നേതൃത്വം നല്‍കി.

RANDOM NEWS

Nileshwram

നീലേശ്വരത്ത് കമ്മ്യൂണിറ്റി ഹാളും തുടര്‍വിദ്യാകേന്ദ്രവും സജ്ജമായി

നീലേശ്വരം നഗരസഭയിലെ കരുവാച്ചേരിയില്‍ കമ്മ്യൂണിറ്റി ഹാളും തുടര്‍വിദ്യാകേന്ദ്രവും സജ്ജമായി. നഗരസഭയുടെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി 25 ലക്ഷം രൂപ ചെലവഴിച്ചാണ് ഇരുനില …