Sunday , June 16 2019
Breaking News
Tressary

ചട്ടഞ്ചാല്‍ സബ്ട്രഷറിക്ക് കെട്ടിടം നിര്‍മിക്കാന്‍ അനുമതി

പൊയിനാച്ചി: 19 വര്‍ഷമായി വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ചട്ടഞ്ചാല്‍ സബ്ട്രഷറിക്ക് സ്വന്തം കെട്ടിടം നിര്‍മിക്കാന്‍ നടപടിയായി. ട്രഷറി അടിസ്ഥാന സൗകര്യവികസന പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുത്തി ഇതിന് 2,06,13,670 രൂപയാണ് അനുവദിച്ചത്. ട്രഷറിക്ക് അനുവദിച്ച 20-സെന്റ് സ്ഥലത്ത് കെട്ടിടമൊരുക്കാന്‍ സര്‍ക്കാര്‍ ഏജന്‍സിയായ ഇന്‍കല്‍ ലിമിറ്റഡാണ് വിശദ പദ്ധതിരേഖ (ഡി.പി.ആര്‍.) സമര്‍പ്പിച്ചത്.

സര്‍ക്കാരിന്റെ സാമ്പത്തികാനുമതി ലഭിക്കുന്നതോടെ ഫെബ്രുവരി ഒടുവില്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ധനമന്ത്രി ഡോ. ടി.എം.തോമസ് ഐസക് നിര്‍വഹിക്കും. ഇരുനില കെട്ടിടമാണ് ട്രഷറിക്ക് വേണ്ടി പണിയുക. താഴെ നാല് കൗണ്ടര്‍, രണ്ട് കാഷ് കൗണ്ടര്‍, സൂപ്രണ്ട്, ട്രഷറി ഓഫീസര്‍, ഗാര്‍ഡ് റൂമുകള്‍, ഇടപാടുകാര്‍ക്ക് കാത്തിരിപ്പു കേന്ദ്രം, എ.ടി.എം. കൗണ്ടര്‍, അംഗപരിമിതര്‍ക്ക് റാമ്പ്, പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ശുചി മുറി എന്നിവ ഒരുക്കും. മുകള്‍നിലയില്‍ സ്റ്റാഫ് ഡൈനിങ് ഹാള്‍, മീറ്റിങ് ഹാള്‍, േെറക്കാഡ് റൂം എന്നിവയുണ്ടാകും.

1999 നവംബര്‍ ആറിനാണ് ചട്ടഞ്ചാല്‍ സബ്ട്രഷറി പ്രവര്‍ത്തനം തുടങ്ങിയത്. ചട്ടഞ്ചാല്‍ ദേശീയപാതയോരത്തെ വാടകക്കെട്ടിടത്തിന്റെ ഒന്നാംനിലയിലാണ് ഇപ്പോള്‍ പ്രവര്‍ത്തനം. പള്ളിക്കര, ഉദുമ, ചെമ്മനാട്, ബേഡകം പഞ്ചായത്തുകളിലെ ആയിരക്കണക്കിന് പെന്‍ഷന്‍കാരും നിരവധി സര്‍ക്കാര്‍ ഓഫീസുകളും ഈ ഓഫീസിന്റെ കീഴിലാണ്. മുതിര്‍ന്ന ഇടപാടുകാര്‍ക്കും അംഗപരിമിതര്‍ക്കും ഒന്നാം നിലയിലെത്തി ആവശ്യങ്ങള്‍ നിര്‍വഹിക്കേണ്ടത് കുറേ വര്‍ഷമായി പരാതിക്കിടയാക്കിയിരുന്നു. ട്രഷറി അടിസ്ഥാനസൗകര്യ വികസനപദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ ഈ കെട്ടിടനിര്‍മാണം ഉള്‍പ്പെടുത്തിയത് നടപടി ക്രമങ്ങള്‍ മെല്ലേപ്പോക്കിനിടയാക്കി.

2018 മേയ് 24-ന് സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയ പദ്ധതിയാണിത്. കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. ഇടപെട്ടാണ് കെട്ടിടംപണി ആരംഭിക്കാന്‍ അനുമതി നല്‍കിയത്. ചട്ടഞ്ചാലില്‍ പ്രവര്‍ത്തിക്കുന്ന തെക്കില്‍-പെരുമ്പള ഗ്രൂപ്പ് .വില്ലേജ് ഓഫീസിനോട് ചേര്‍ന്നാണ് ട്രഷറിയുടെ സ്ഥലം. 2013 ഒക്ടോബര്‍ 23-ന് റവന്യൂ വകുപ്പ് ട്രഷറി വകുപ്പിന് കൈമാറിയ ഈ സ്ഥലം 2014 ജനുവരി 15-നാണ് ജില്ലാ ട്രഷറി ഓഫീസറുടെ പേരില്‍ കൈമാറിയത്.

RANDOM NEWS

SYS

കടലാക്രമണം മൂലം ദിരിതമനുഭവിക്കുന്ന മുസോടി കടപ്പുറത്ത് ആശ്വാസവുമായി എസ് വൈ എസ് നേതാക്കളെത്തി

ഉപ്പള: കടലാക്രമണം മൂലം ദുരിതത്തിലായ മുസോടി, അതീക്ക കടപ്പുറം പ്രദേശങ്ങള്‍ ജില്ലാ എസ് വൈ എസ് നേതാക്കള്‍ സന്ദര്‍ശിച്ചു. നിത്യ …