Thursday , December 13 2018
Breaking News
Chemnad

നിഷ്‌ക്കളങ്ക സൗഹൃദത്തിന്റെ വീണ്ടെടുപ്പിനായി അവര്‍ ഒത്തുകൂടി; ‘റെമിനൈസ് 18’ സംഗമം നവ്യാനുഭവമായി

കാസര്‍കോട്: നിഷ്‌ക്കളങ്ക സൗഹൃദത്തിന്റെ മാധുര്യവുമായി രണ്ടര പതിറ്റാണ്ടിനിപ്പുറം അവര്‍ ഒത്തുകൂടിയപ്പോള്‍ കാലത്തിന് മായ്ക്കാനാവാത്ത ഓര്‍മ്മചിത്രങ്ങളുടെ വീണ്ടെടുപ്പായി. ചെമനാട് ജമാഅത്ത് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ 199394 എസ്.എസ്.എല്‍.സി. ബാച്ചിന്റെ കുടുംബസംഗമമാണ് ലോക സൗഹൃദദിനമായ ആഗസ്ത് 5ന് നനുത്ത സൗഹൃദത്തിന്റെ വേറിട്ട കാഴ്ചയായത്. പരിസ്ഥിതി സംരക്ഷണത്തിന്റെ പുത്തന്‍ മാതൃകകള്‍ സമ്മാനിച്ച ടാഷ്‌കോ ക്രഷറിലായിരുന്നു റെമിനൈസ് 2018 എന്ന പേരില്‍ സംഗമം സംഘടിപ്പിച്ചത്. രാവിലെ 10ന് ചെമനാട് ജമാഅത്ത് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ മുന്‍ പ്രിന്‍സിപ്പാളും ജമാഅത്ത് ജനറല്‍ സെക്രട്ടറിയുമായ കെ. മുഹമ്മദ്കുഞ്ഞി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കാസര്‍കോട് സി.ഐയും സ്‌കൂളിലെ മുന്‍ അധ്യാപകനുമായ സി.എ. അബ്ദുല്‍റഹീം മുഖ്യാതിഥിയായിരുന്നു. സി.ജെ.എച്ച്.എസ്. പ്രിന്‍സിപ്പാള്‍ സാലിമ്മ ജോസഫ്, ഒ.എസ്.എ. പ്രസിഡണ്ട് മുഹമ്മദലി ചെമനാട്, ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാഹിന സലീം, അധ്യാപകരായ നാരായണന്‍ എം., എം.എന്‍. സന്തോഷ് കുമാര്‍, പി. അബ്ദുല്‍ സലാം, ജോസഫ് തോമസ്, സ്വര്‍ണ കുമാരി സി.കെ., വി.വി. ജയലക്ഷ്മി, ശ്രീകുമാരി എ.എസ്., റംല എം., രജിത വി.വി., സുധ വി., ഓഫീസ് സ്റ്റാഫായിരുന്ന മുഹമ്മദലി എ., സംഘാടക സമിതി ഭാരവാഹികളായ ഫൈസല്‍ പള്ളു ചെമനാട്, ജാബിര്‍ ചെമനാട്, അബ്ദുല്‍ സലീം ടി.ഇ., ശിഹാബ് സി.എച്ച്., അന്‍വര്‍ എ.ബി., റിസ ഷല്‍സാര്‍, സഫീര്‍, അബ്ബാസ് പെരുമ്പള, ഷരീഫ്, പുരുഷോത്തമന്‍, സമീര്‍ തോട്ടത്തില്‍, നൗഷാദ് ആലിച്ചേരി, അംഗങ്ങളായ അബ്ദുല്‍ഖാദര്‍ തളങ്കര, കൗലത്ത്, സലീം ചെര്‍ക്കള, ഗിരീഷ് നായര്‍, ഷുക്കൂര്‍, ഷിയാഫ് ചെമനാട്, ഷാനവാസ് ചേരങ്കൈ, ഉഷാകുമാരി, ഷബാന തുടങ്ങിയവര്‍ സംസാരിച്ചു. പരവനടുക്കം ഗവ. ആയുര്‍വേദ ആസ്പത്രിയിലെ ഡോക്ടറും പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ ഡോ: ഫാത്തിമ യാസ്മിന്‍ കുടുംബ കൗണ്‍സിലിംഗ് ക്ലാസ് നടത്തി. മുജീബ് അഹ്മദ് സ്വാഗതവും അബ്ദുല്‍ ഹക്കീം എന്‍. നന്ദിയും പറഞ്ഞു.
വിവിധ മേഖലകളില്‍ തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവെച്ച നഫീസത്ത് ഷിഫാനി, ഷാഹിന സലീം, മുഹമ്മദലി ഷഹ്‌റാസ്, വരുണ്‍ കുമാര്‍ എന്നിവരെ ആദരിച്ചു.
ജീവിതവഴിയില്‍ പലയിടത്തായി ചിതറിക്കിടക്കുന്നവര്‍ക്ക് സംഗമം ഒത്തുചേരലിന്റെ നവ്യാനുഭവമായി. വിദേശങ്ങളിലും അന്യദേശങ്ങളിലും ജോലിചെയ്യുന്നവരടക്കം സംഗമത്തില്‍ പങ്കുചേര്‍ന്നു.

RANDOM NEWS

Rahul

മുഖ്യമന്ത്രിയാരാകണം? രാഹുലിന്റെ വിളിയെത്തിയത് 7.3 ലക്ഷം പ്രവര്‍ത്തകര്‍ക്ക്

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന് ഭൂരിപക്ഷം കിട്ടിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ നിര്‍ണയിക്കാന്‍ ഫോണിലൂടെ വോട്ടെടുപ്പ് നടത്തി രാഹുല്‍ ഗാന്ധി. ജനങ്ങളുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും …