Saturday , November 25 2017
Breaking News

ചെന്നൈയില്‍ കനത്ത മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Rainചെന്നൈ: വ്യാഴാഴ്ച വൈകുന്നേരം മുതല്‍ കനത്ത മഴ പെയ്തതോടെ ചെന്നൈ നഗരത്തിന്റെ പ്രധാന റോഡുകള്‍ പലതും വെള്ളത്തിനടിയിലായി.

ചെന്നൈയിലും തമിഴ്നാടിന്റെ തീരപ്രദേശങ്ങളിലും കനത്ത മഴയേത്തുടര്‍ന്ന് സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി നല്‍കി.

അണ്ണാ സര്‍വകലാശാലയുടെ എല്ലാ പരീക്ഷകളും മാറ്റിവെച്ചു. കനത്ത മഴ ഇന്നും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

ഇന്നലെ അര്‍ദ്ധരാത്രി വരെ ചെന്നൈ നഗരത്തില്‍ പെയ്തത് 153 മില്ലിമീറ്റര്‍ മഴയാണ്. 2015 ലെ പ്രളയത്തിന് ശേഷം ചെന്നൈ കണ്ട ഏറ്റവും കനത്ത മഴയാണ് ഇത്.

ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കക്ക് സമീപം രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് പെട്ടെന്നുണ്ടായ കനത്ത മഴക്ക് കാരണം.

വ്യാഴാഴ്ച രാത്രി നിര്‍ത്താതെ അഞ്ചുമണിക്കൂര്‍ കനത്ത മഴ പെയ്തതോടെ യാത്രക്കാര്‍ പലരും റോഡില്‍ കുടുങ്ങി. വാഹനങ്ങള്‍ വെള്ളക്കെട്ടില്‍ കുടുങ്ങിയതും നിരവധി പേരെ ബുദ്ധിമുട്ടിലാക്കി.

രാത്രി എട്ടര മുതല്‍ പുലര്‍ച്ചെ ഒരു മണിവരെ നുകംപാക്കത്തുമാത്രം പെയ്തത് 15 സെന്റീമീറ്റര്‍ മഴയാണ്. തോരാമഴയെ തുടര്‍ന്ന് മുന്‍മുഖ്യമന്ത്രി കരുണാനിധിയുടെ വസതിയിലും വെള്ളം കയറിയിട്ടുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും 115 ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറന്നതായും മുഖ്യമന്ത്രി ഇ പളനിസ്വാമി അറിയിച്ചു.

RANDOM NEWS

Miss-India

മിസ് ഇന്ത്യ മാനുഷി ഛില്ലര്‍ ലോകസുന്ദരി

ബെയ്ജിങ്: ഹരിയാന സ്വദേശി മാനുഷി ഛില്ലര്‍ക്ക് 2017 ലെ ലോക സുന്ദരിപ്പട്ടം. 17 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയിലേക്ക് ലോക സുന്ദരിപ്പട്ടം …