Monday , December 11 2017
Breaking News
G-Sudhakaran

ചെര്‍ക്കള ജങ്ഷനിലെ റൗണ്ട് പൊളിച്ചുനീക്കാന്‍ മന്ത്രി ജി.സുധാകരന്‍ ഉത്തരവിട്ടു

കാസര്‍കോട്: ചെര്‍ക്കള ജങ്ഷനിലെ അശാസ്ത്രീയമായി നിര്‍മിച്ച റൗണ്ട് പൊളിച്ചുനീക്കാന്‍ മന്ത്രി ജി.സുധാകരന്‍ ഉത്തരവിട്ടു. നവീകരണത്തിന്റെ ഭാഗമായി സ്ഥാപിച്ച റൗണ്ട് നിരന്തരം അപകടങ്ങള്‍ക്ക് കാരണമാകുന്നതായി എം.എല്‍.എ.മാരുടെയും ജനപ്രതിനിധികളുടെയും പരാതികള്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് നടപടി.

പൊതുമരാമത്തും രജിസ്ട്രേഷനും മന്ത്രിയുടെ കാസര്‍കോട് സന്ദര്‍ശനവേളയില്‍ സ്ഥലം സന്ദര്‍ശിക്കുകയും അപാകം ബോധ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ റൗണ്ട് അടിയന്തരമായി പൊളിച്ചുമാറ്റുന്നതിന് ജില്ലാ പൊതുമരാമത്ത് വകുപ്പ് ഡിവിഷന്‍ എക്സിക്യുട്ടീവ് എന്‍ജിനീയര്‍ക്ക് നിര്‍ദേശം നല്‍കി.

RANDOM NEWS

Manmohan-singh

പാക് പ്രസ്താവന; പ്രധാനമന്ത്രി മാപ്പുപറയണമെന്ന് മന്‍മോഹന്‍ സിംഗ്

ന്യൂഡല്‍ഹി: ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് നേതാക്കള്‍ പാക് നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന പ്രസ്താവന പിന്‍വലിച്ച് പ്രധാനമന്ത്രി മാപ്പുപറയണമെന്ന് …