Tuesday , January 22 2019
Breaking News
Pinaray

രക്ഷാപ്രവര്‍ത്തനം വലിയ ഇടയന്റെ മനസോടെയെന്ന് മുഖ്യമന്ത്രി

കൊച്ചി: ഓഖി ചുഴലിക്കാറ്റിനെത്തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയത് വലിയ ഇടയന്റെ മനസോടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൈവിട്ടുപോയ
കുഞ്ഞാടിനെത്തേടി പോയ വലിയ ഇടയന്റെ മനസോടെ ആയിരുന്നു രക്ഷാപ്രവര്‍ത്തനമെന്ന് അദ്ദേഹം പറഞ്ഞു. നിരവധിപേരെ രക്ഷപെടുത്താന്‍ കഴിഞ്ഞു. വൈകാരിക വേലിയേറ്റത്തിലൂടെ പ്രശ്‌നപരിഹാരം അസാധ്യമാക്കുന്ന സമീപനം ഉണ്ടായിക്കൂടാ. ആവുന്നതെല്ലാം സര്‍ക്കാര്‍ ചെയ്തുവെന്നും കൊച്ചിയില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.

രക്ഷാപ്രവര്‍ത്തനം വൈകിയെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ തീരദേശത്തുനിന്ന് വ്യാപക പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയാണ് മുഖ്യമമന്ത്രിയുടെ വിശദീകരണം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടെ വിഴിഞ്ഞത്ത് എത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ തീരപ്രദേശത്തെ ജനങ്ങള്‍ പ്രതിഷേധിച്ചിരുന്നു.
പോലീസ് സുരക്ഷാ വലയം ഭേദിച്ച് അദ്ദേഹത്തിന്റെ വാഹനത്തിന് തൊട്ടടുത്തെത്തിയ നാട്ടുകാര്‍ വാഹനത്തില്‍ അടിച്ച് പ്രതിഷേധം രേഖപ്പെടുത്തി. ഇതേത്തുടര്‍ന്ന് ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വാഹനത്തിലാണ് അദ്ദേഹം വിഴിഞ്ഞത്തുനിന്ന് മടങ്ങിയത്.

ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയ്ക്കും മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, തോമസ് ഐസക് എന്നിവര്‍ക്കും ജനങ്ങളുടെ പ്രതിഷേധം നേരിടേണ്ടി വന്നു. എന്നാല്‍, രക്ഷാപ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോയ സര്‍ക്കാര്‍ 1843 കോടി രൂപയുടെ സഹായം തേടി കേന്ദ്രത്തെ സമീപിച്ചിരുന്നു.

RANDOM NEWS

Ayyappa

ശബരിമലയിലെ സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമെന്ന് മാതാ അമൃതാനന്ദമയി

തിരവനന്തപുരം : ശബരിമല ക്ഷേത്രത്തിലുണ്ടായ സംഭവങ്ങള്‍ ദൗര്‍ഭാഗ്യയകരണെന്ന് മാതാ അമൃതാനന്ദമയി. ആചാരങ്ങളും അനുഷ്ഠാനങ്ങളും വേണ്ട വിധം പാലിച്ചില്ലെങ്കില്‍ ക്ഷേത്ര അന്തരീക്ഷത്തെ …