Sunday , June 16 2019
Breaking News
Chiwewf-minister

പാലായി വളവ് റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ നിര്‍മ്മാണോദ്ഘാടനം 15ന് മുഖ്യമന്ത്രി നിര്‍വഹിക്കും

കാസര്‍കോട് : ഹോസ്ദുര്‍ഗ് താലൂക്കില്‍ നീലേശ്വരം നഗരസഭയെയും കയ്യുര്‍ചീമേനി ഗ്രാമപഞ്ചായത്തിനെയും ബന്ധിപ്പിച്ചു കാര്യങ്കോട് പുഴയില്‍ നിര്‍മ്മിക്കുന്ന പാലായി വളവ് റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ നിര്‍മ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഒക്‌ടോബര്‍ 15 ന് ഉച്ചകഴിഞ്ഞ് മൂന്നിന് പാലായിയില്‍ നടക്കുന്ന ചടങ്ങില്‍ ജലവിഭവ വകുപ്പുമന്ത്രി മാത്യു ടി. തോമസ് അധ്യക്ഷത വഹിക്കും. റവന്യു ഭവന നിര്‍മ്മാണ വകുപ്പുമന്ത്രി ഇ. ചന്ദ്രശേഖരന്‍, പി. കരുണാകരന്‍ എം. പി എന്നിവര്‍ മുഖ്യ അതിഥികളായിരിക്കും. എം.രാജഗോപാലന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍, ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്ത്ബാബു, മുന്‍ എംഎല്‍എമാരായ കെ.കുഞ്ഞിരാമന്‍, കെ.പി സതീഷ്ചന്ദ്രന്‍, നീലേശ്വരം നഗരസഭ ചെയര്‍മാന്‍ പ്രൊഫ.കെ.പി ജയരാജന്‍, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ജാനകി, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.രാജന്‍, നബാര്‍ഡ് എജിഎം: ജ്യോതിസ് ജഗന്നാഥ്, കിനാനൂര്‍കരിന്തളം, കയ്യുര്‍ ചീമേനി, മടിക്കൈ, വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി, ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ പഞ്ചായത്ത്, നഗരസഭ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ പങ്കെടുക്കും.

ഹോസ്ദുര്‍ഗ് താലൂക്കില്‍ നീലേശ്വരം നഗരസഭയിലേയും കിനാനൂര്‍കരിന്തളം, കയ്യുര്‍ ചീമേനി, വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി, ചെറുവത്തൂര്‍ എന്നീ ഗ്രാമ പഞ്ചായത്തുകളിലെയും ജലസേചന കുടിവെളള ഗതാഗതസൗകര്യം മെച്ചപ്പെടുത്തുന്നതിനും ജലസേചന വകുപ്പ് നബാര്‍ഡിന്റെ സഹായത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

RANDOM NEWS

accident

അഡൂര്‍ കൊട്ട്യാടിയില്‍ ബസും ഓട്ടോയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് പരിക്ക്

അഡൂര്‍: കൊട്ട്യാടി പരപ്പയില്‍ ബസും ഓട്ടോയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലു പേര്‍ക്ക് പരിക്കേറ്റു. ഇതിലൊരാളുടെ പരിക്ക് ഗുരുതരമാണ്. ഓട്ടോ …