Tuesday , April 23 2019
Breaking News
Pinaray

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ പരാജയപ്പെടുത്തും ; പിണറായി

ന്യൂഡല്‍ഹി : ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ സി പി എമ്മിനൊപ്പമാണ്. ബി ജെ പിയെ നേരിടാന്‍ ഇടതുപക്ഷത്തിനെ കഴിയുമെന്ന് ന്യൂനപക്ഷങ്ങള്‍ക്ക് അറിയാമെന്നും പിണറായി പറഞ്ഞു.
മതേതര പാര്‍ട്ടി എന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. എന്നാല്‍ സംഘ്പരിവാര്‍ നിലപാടുകള്‍ അവര്‍ പിന്തുടരുന്നു. സി പി എമ്മിനെതിരെ ഹിന്ദു ധ്രുവീകരണം ഇല്ലെന്നും പിണറായി വ്യക്തമാക്കി.
ശബഹിമല വിഷയത്തില്‍ കോണ്‍ഗ്രസ് ആര്‍ എസ് എസിനെ പിന്തുടരുന്നു. ഇത് വലിയ പരാജയമാണെന്നും ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പിണറായി വ്യക്തമാക്കി.

RANDOM NEWS

--------

വിധിയെഴുത്ത് ചൊവ്വാഴ്ച : മെയ് 23 വരെ കാത്തിരിപ്പ്

കാസര്‍കോട് : പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പിന് ജില്ല ഒരുങ്ങിക്കഴിഞ്ഞു. കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലത്തിലെ വോട്ടര്‍മാര്‍ ചൊവ്വാഴ്ച …