Tuesday , December 12 2017
Breaking News
Pinaray

കടലില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ സാധ്യമായതെല്ലാം ചെയ്യും മുഖ്യമന്ത്രി

തിരുവനന്തപുരം: കടലില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നേവി, എയര്‍ഫോഴ്‌സ്, കോസ്റ്റ്ഗാര്‍ഡ് എന്നീ വിഭാഗങ്ങളെയെല്ലാം ഏകോപിപ്പിച്ച് സര്‍ക്കാര്‍ അടിയന്തിര രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സ്വയമേവ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങരുതെന്നും മത്സ്യത്തൊഴിലാളികളും ജനങ്ങളും സര്‍ക്കാരിനെ വിശ്വസിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. രക്ഷാപ്രവര്‍ത്തനം നടത്തുന്ന കപ്പലുകളില്‍ കയറാന്‍ തൊഴിലാളികള്‍ തയാറാകാത്തത് പ്രയാസമുണ്ടാക്കുന്നുണ്ട്. തങ്ങളുടെ ബോട്ടുകള്‍ വിട്ട് വരാന്‍ ഇവര്‍ തയാറല്ല. 200ോളം ബോട്ടുകളാണ് ഇത്തരത്തില്‍ കടലില്‍ കുടുങ്ങിക്കിടക്കുന്നത്. ഈ ബോട്ടുകളും കൂടി കരക്കെത്തിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഭക്ഷണവും വെള്ളവും എത്തിച്ചുതന്നാല്‍ മതി എന്ന അഭ്യര്‍ത്ഥന മാനിച്ച് ഇതിനു വേണ്ട നടപടികള്‍ എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നേവിയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും അടക്കം ഏഴ് കപ്പലുകളാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. എയര്‍ഫോഴ്‌സിന്റെ വിമാനങ്ങളും രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിട്ടുണ്ട്. മര്‍ച്ചന്റ് നേവി ഷിപ്പുകളോട് തങ്ങളുടെ കപ്പല്‍ പാതയില്‍ കാണുന്ന തൊഴിലാളികളെ രക്ഷപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. രണ്ട് മര്‍ച്ചന്റെ നേവി ഷിപ്പുകള്‍ 10 പേരെ രക്ഷിച്ചതായും മുഖ്യമന്ത്രി അറിയിട്ടു. ഇതുവരെ 71 പേരെ രക്ഷിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
ശനിയാഴ്ച രാവിലെ വരെ കടലിലെ പ്രക്ഷുബ്ധാവസ്ഥ തുടരുമെന്നാണ് കാലാവസ്ഥ കേന്ദ്രം നല്‍കിയ മുന്നറിയിപ്പ്. കേന്ദ്ര പ്രതിരോധ മന്ത്രിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി എയര്‍ക്രാഫ്റ്റുകള്‍ അയച്ചുതരണമെന്ന് മന്ത്രിയോട് അഭ്യര്‍ത്ഥിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

RANDOM NEWS

Jisha

ജിഷ വധക്കേസ്: അമീറുള്‍ ഇസ്ലാം കുറ്റക്കാരന്‍; ശിക്ഷ ബുധനാഴ്ച

കൊച്ചി: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ട കേസില്‍ പ്രതി അമീറുള്‍ ഇസ്ലാം കുറ്റക്കാരനെന്ന് കോടതി. ശിക്ഷ നാളെ വിധിക്കും. പ്രതിക്ക് …