Tuesday , July 16 2019
Breaking News
Pinaray

ക്രിമിനലുകളെ സംരക്ഷിക്കുന്ന നിലപാടെടുക്കില്ല; ഇത് കേരളമാണ് -മുഖ്യമന്ത്രി

കാസര്‍കോട്: ക്രിമിനലുകളെ സംരക്ഷിക്കുന്ന നിലപാട് എടുക്കില്ലെന്നും ഇത് കേരളമാണെന്നും ആവര്‍ത്തിച്ചോര്‍മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍.ഡി.എഫ്. കാസര്‍കോട് സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലി ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. നിയമവാഴ്ചയുള്ള സംസ്ഥാനമാണ് കേരളമെന്നും മോദിയുടെ കക്ഷി ഭരിക്കുന്നയിടങ്ങളിലേത് പോലെ
ക്രിമിനലുകള്‍ക്ക് സംരക്ഷണം അക്രമിക്കുകയല്ലെന്നുള്ളത് മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.

സഹിഷ്ണുതയോടെ പരസ്പരം സഹകരിച്ച് ജീവിക്കുക എന്നതാണ് നമ്മുടെ ചരിത്രം. അതിനെതിരെ മറ്റൊരു സംസ്‌കാരം ഉയര്‍ത്തിക്കൊണ്ടുവന്നത് ആര്‍.എസ്.എസ്. ആണെന്നത് മറക്കരുത്. വിശ്വസത്തെ ഹനിക്കുന്നവരല്ല, എല്ലാവര്‍ക്കും അവരവരുടെ വിശ്വാസമനുസരിച്ച് ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി നിലകൊള്ളുന്നവരാണ് ഇടതുപക്ഷം.

പ്രധാനമന്ത്രിയുടെ വിശ്വാസ്യത കാത്തുസൂക്ഷിക്കേണ്ടത് അദ്ദേഹത്തിന്റെ ഉത്തരവാദിത്വമാണ്. പറയുന്ന കാര്യങ്ങള്‍ വസ്തുതാപരമായി തെളിയിക്കാന്‍ അദ്ദേഹം തയ്യാറാവണം. അല്ലാതെ കള്ളംപറഞ്ഞാല്‍ അത് തുറന്നുകാട്ടി കള്ളന്‍ എന്നല്ലാതെ മറ്റെന്തുവിളിക്കുമെന്നും അദ്ദേഹം മോദിയെ പരിഹസിച്ചു.
ഐ.എന്‍.എല്‍. ജില്ലാ പ്രസിഡന്റ് അസീസ് കടപ്പുറം അധ്യക്ഷനായിരുന്നു. മുസ്ലിം ലീഗ് വിട്ട് സി.പി.എമ്മില്‍ ചേര്‍ന്ന അശ്രഫ് വെടി, ഹനീഫ വെടി, കപ്പണ അബൂബക്കര്‍ എന്നിവര്‍ക്ക് സ്വീകരണം നല്‍കി.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ മുളിയാറിലെ കിരണ്‍രാജ് വരച്ച മുഖ്യമന്ത്രിയുടെ ഛായചിത്രവും കൈമാറി..
മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രന്‍, ഇ.ചന്ദ്രശേഖരന്‍, പി.കരുണാകരന്‍ എം.പി., ടി.വി.രാജേഷ് എം.എല്‍.എ., കെ.കുഞ്ഞിരാമന്‍ എം.എല്‍.എ., വിജു കൃഷ്ണന്‍, എം.വി.ബാലകൃഷ്ണന്‍, സി.എച്ച്.കുഞ്ഞമ്പു, കെ.എ.മുഹമ്മദ് ഹനീഫ എന്നിവര്‍ സംബന്ധിച്ചു.
സ്ഥാനാര്‍ഥിക്കുവേണ്ടി വേദിയൊഴിഞ്ഞ് മുഖ്യമന്ത്രി

യോഗത്തില്‍ മുഖ്യമന്ത്രി പ്രസംഗിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി കെ.പി.സതീഷ് ചന്ദ്രന്‍ എത്തിയത്. ഉടന്‍തന്നെ സ്ഥാനാര്‍ഥിക്ക് വോട്ടഭ്യര്‍ഥിക്കാനായി വേദി ഒഴിഞ്ഞുകൊടുത്ത് മുഖ്യമന്ത്രി സദസ്സിന്റെ കയ്യടി നേടി. സാധാരണയായി സ്ഥാനാര്‍ഥി എത്തിയാല്‍ അവരെ സംസാരിക്കാന്‍ അനുവദിക്കുകയാണ് പതിവെന്നും അതുകൊണ്ട് താന്‍.
മാറുന്നു എന്നുപറഞ്ഞാണ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ സംസാരിക്കാന്‍ അനുവദിച്ചത്.

PinnarayAudience

RANDOM NEWS

accident

കണ്ണൂരില്‍ കാറും ബസും കൂട്ടിയിടിച്ച് 3 കാസര്‍കോട് സ്വദേശികളടക്കം നാലുപേര്‍ക്ക് പരിക്ക്

കണ്ണൂര്‍ : ചാല നടാല്‍ ബൈപ്പാസില്‍ മിംസ് ആശുപത്രിക്ക് സമീപം കാറും കെ എസ് ആര്‍ ടി സി ബസും …