Tuesday , June 18 2019
Breaking News
Child-Labour

ബാലനീതി പുലരാന്‍ വിദ്യാര്‍ത്ഥികളുടെ പ്രതിജ്ഞയും കൂട്ടയോട്ടവും

കാസര്‍കോട് : വനിതാശിശു വികസന വകുപ്പ് നടപ്പിലാക്കുന്ന ശരണബാല്യം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ലോക ബാലവേല വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു. 2019 ലെ ലോക ബാലവേലവിരുദ്ധ ദിനം മുന്നോട്ടു വെക്കുന്ന ‘കുട്ടികള്‍ തൊഴിലെടുക്കേണ്ടവരല്ല, സ്വപ്‌നം കാണേണ്ടവരാണ്’ എന്ന സന്ദേശത്തെ ആസ്പദമാക്കിയാണ് സംയോജിത ശിശു സംരക്ഷണ ശിശുസേവന പദ്ധതികളുടെയും ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെയും മറ്റു വകുപ്പുകളുടെയും സംയുക്താഭിമുഖ്യത്തില്‍ ബാലവേല വിരുദ്ധ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചത്. ജില്ലാതല ഉദ്ഘാടനം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു നിര്‍വഹിച്ചു. വനിതാ കമ്മീഷന്‍ അംഗങ്ങളായ ഇ എം രാധ, ഷാഹിദാ കമാല്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി.
ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. പി പി ശ്യാമളാദേവി ബാലവേല വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കുട്ടികള്‍ക്കെതിരേയുള്ള ചൂഷണം ഇല്ലാതാക്കാന്‍ മുന്‍പന്തിയില്‍ നിന്ന് ബാലനീതി ഉറപ്പു വരുത്താന്‍ കര്‍ത്തവ്യ ബോധത്തോടെ എപ്പോഴും നിലകൊള്ളുമെന്നും സത്യപ്രതിജ്ഞയിലൂടെ വിദ്യാര്‍ത്ഥികള്‍ പ്രഖ്യാപിച്ചു. ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ പി ബിജു, ചൈല്‍ഡ് റെസ്‌ക്യു ഓഫീസര്‍ ബി അശ്വിന്‍, ഐസിഡിഎസ് സെല്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍ കവിതാറാണി രഞ്ജിത്, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ സുജിത് ലാല്‍, കാസര്‍കോട് ഗവണ്‍മെന്റ് കോളേജ് എന്‍ എസ് എസ് സെക്രട്ടറി എം ഹരികൃഷ്ണന്‍, ഗവണ്‍മെന്റ് കോളേജ് എന്‍സിസി പ്രോഗ്രാം കെയര്‍ടേകര്‍ ഗോപിനാഥന്‍ നായര്‍, ലീഗല്‍ കം പ്രൊബേഷന്‍ ഓഫീസര്‍ (ഡിസിപിയു) എ ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് എന്‍ എസ് എസ് വളണ്ടിയര്‍മാര്‍, എന്‍ സി സി കേഡറ്റുകളുടെയും സഹകരണത്തോടെ കളക്ടറേറ്റില്‍ നിന്നും കാസര്‍കോട് ഗവണ്‍മെന്റ് കോളേജ് വരെ കൂട്ടയോട്ടം നടത്തി. കൂട്ടയോട്ടം ജില്ലാ കളക്ടര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ദിനാചരണത്തിന്റെ ഭാഗമായി ഹൊസ്ദുര്‍ഗ് ജിഎച്ച്എസ്എസില്‍ ജില്ലാതല ഉപന്യാസ രചനാ മത്സരവും നടത്തി.

RANDOM NEWS

Quis

ജില്ലാതല ക്വിസ്സ് : കയ്യൂര്‍ സ്‌കൂള്‍ ഒന്നാം സ്ഥാനം

കാഞ്ഞങ്ങാട്: വായനാ വാരാചരണത്തിന്റെ ഭാഗമായി കാന്‍ഫെഡ് സോഷ്യല്‍ ഫോറം കാഞ്ഞങ്ങാട് ജെസീസുമായി സഹകരിച്ച് ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാ തലത്തില്‍ ക്വിസ്സ് …