Saturday , July 20 2019
Breaking News
Childrens-Parliament

ബാലപാര്‍ലമെന്റില്‍ നടന്നത് ചൂടേറിയ ചര്‍ച്ച

Childrens-Parliament

കാസര്‍കോട്‌ :കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ബാലപാര്‍ലമെന്റ് സംഘടിപ്പിച്ചു. കുട്ടികളില്‍ പാര്‍ലമെന്റ് നടപടിക്രമങ്ങളെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും ബോധവാന്‍മാരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബാലപാര്‍ലമെന്റ് സംഘടിപ്പിച്ചത്. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ബാല പാര്‍ലമെന്റില്‍ സ്പീക്കറും പ്രധാനമന്ത്രിയും രാഷ്ട്രപതിയുമെക്കെ കുട്ടികളായിരുന്നു. രാഷ്ട്രപതിയെ പാര്‍ലമമെന്റിലേക്ക് ക്ഷണിച്ചുകൊണ്ടാണ് നടപടിക്രമങ്ങള്‍ തുടങ്ങിയത്. തുടര്‍ന്ന് രാഷ്ട്രപതിയുടെ നയപ്രഖ്യാപനം. വികസനം ഗ്രാമങ്ങളിലൂടെയാവണമെന്നും വിദ്യാഭ്യാസ അവകാശങ്ങള്‍ നടപ്പിലാക്കി മസ്തിഷ്‌ക ചോര്‍ച്ച തടയണമെന്നും നയപ്രഖ്യാപനത്തില്‍ രാഷ്ട്രപതി ഷിബിന ആവശ്യപ്പെട്ടു. തുടര്‍ന്ന് സ്പീക്കറുടെ നേതൃത്വത്തില്‍ അംഗങ്ങള്‍ സത്യപ്രതിഞ്ജ ചെയ്തു. മലയാളം, കന്നട, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ ദൈവനാമത്തിലും ദൃഡപ്രതിജ്ഞയും ചെയ്ത് അംഗങ്ങള്‍ സ്ഥാനമേറ്റു. ചെന്നൈയില്‍ പേമാരിയില്‍ പെട്ട് മരണമടഞ്ഞവര്‍ക്കും, കാറിനകത്ത് വിഷവാതകം ശ്വസിച്ച് മരണപ്പെട്ട കാഞ്ഞങ്ങാട്ടെ സ്‌നേഹ സദനത്തിലെ രണ്ട് അന്തേവാസികളായ കുട്ടികള്‍ക്കും യോഗം അനുശോചനം അര്‍പ്പിച്ചു. തുടര്‍ന്ന് നടന്ന ചോദ്യോത്തര വേളയില്‍ മംഗള്‍യാന്‍, നിരോധിത പുകയില ഉല്‍പ്പന്ന വില്‍പ്പന, പ്ലാസ്റ്റിക്, മാടക്കാല്‍ തൂക്ക്പാലം, 18 വയസ്സ് തികയാത്തവരുടെ ഡ്രൈവിങ്, സ്‌കൂള്‍ ശൗചാലയങ്ങള്‍, തുടങ്ങിയവ വിഷയമായി. ഇടക്ക് നിര്‍ത്തിവെച്ച ചോദ്യോത്തരവേളക്ക് ശേഷം ഡെപ്യൂട്ടി സ്പീക്കറായിരുന്നു അധ്യക്ഷ.

ബാല പാര്‍ലമെന്റ് എ.ഡി.എം എച്ച് ദിനേശന്‍ ഉദ്ഘാടനം ചെയ്തു. സ്പീക്കര്‍ ശരത് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കളക്ടര്‍ എന്‍. ദേവീദാസ്, വുമന്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ സുലജ, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ പി. ബിജു എന്നിവര്‍ സംസാരിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അബ്ദുല്‍ മജീദ് ചെമ്പരിക്ക സ്വാഗതം പറഞ്ഞു. പ്രധാന മന്ത്രിയായി അഭിഷ്വല്‍, ഡെപ്യൂട്ടി സ്പീക്കറായി മരിയ, പ്രതി പക്ഷ നേതാവായി ആര്യ ബാബു, സെക്രട്ടറി ജനറലായി ഗൗതം തുടങ്ങി വിവിധ വകുപ്പ് മന്ത്രിമാരും അംഗങ്ങളുമായി 41 കുട്ടികള്‍ പാര്‍ലമെന്റില്‍ പങ്കെടുത്തു. കുടുംബശ്രീ മിഷന്‍ പഞ്ചായത്തില്‍ നടത്തിയ ബാല പഞ്ചായത്തില്‍ നിന്നും തെരഞ്ഞെടുത്ത കുട്ടികളാണ് പാര്‍ലമെന്റില്‍ പങ്കെടുത്തത്.

Childrens-Parliament

Childrens-Parliament-1

Childrens-Parliament-2

RANDOM NEWS

Ambikasudhan-Mangad

പരിസ്ഥിതി വിഷയങ്ങളില്‍ വിദ്യാര്‍ഥികളുടെ ഇടപെടല്‍ അനിവാര്യം: ഡോ.അംബികാസുതന്‍ മാങ്ങാട്

കുണ്ടംകുഴി: പരിസ്ഥിതി വിഷയങ്ങളില്‍ വിദ്യാര്‍ഥികളുടെ ഇടപെടല്‍ അനിവാര്യമാണെന്ന് സാഹിത്യകാരന്‍ ഡോ.അംബികാസുതന്‍ മാങ്ങാട് അഭിപ്രായപ്പെട്ടു. കുണ്ടംകുഴി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കുട്ടികളുമായി …