Sunday , April 22 2018
Breaking News
Saudi

സൗദിയില്‍ അടുത്തവര്‍ഷം മുതല്‍ സിനിമാ തീയേറ്ററുകള്‍ പ്രവര്‍ത്തിച്ച് തുടങ്ങും

റിയാദ്: 35 വര്‍ഷങ്ങള്‍ക്ക് ശേഷം അടുത്ത മാര്‍ച്ചോടെ സൗദി അറേബ്യയില്‍ സിനിമാ തീയേറ്ററുകള്‍ പ്രവര്‍ത്തിച്ച് തുടങ്ങും. പൊതു സിനിമാശാലകള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്ന നടപടിക്രമങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ തീരുമാനമായതയായി സൗദി സാംസ്‌കാരിക വിവര സാങ്കേതിക മന്ത്രാലയം അറിയിച്ചു.
1980 കളില്‍ സാംസ്‌കാരിക മൂല്യച്യുതിയുണ്ടാക്കുന്നുവെന്ന് പറഞ്ഞായിരുന്നു സൗദിയിലെ തീയേറ്ററുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. 2030 ഓടെ 2000 സ്‌ക്രീനുകളിലായി 300 സിനിമകള്‍ കാണിക്കാമെന്നാണ് രാജ്യം പ്രതീക്ഷിക്കുന്നത്. മാത്രമല്ല 30000 പേര്‍ക്ക് സ്ഥിരമായി ജോലി നല്‍കാനും വ്യവസായം കൊണ്ട് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നത്.
ജനറല്‍ കമ്മീഷന്‍ ഫോര്‍ ഓഡിയോ വിഷ്വല്‍ മീഡിയ ആണ് ലൈസന്‍സ് അനുവദിച്ചു തുടങ്ങിയത്. സാംസ്‌കാരിക വിവര സാങ്കേതിക മന്ത്രാലയത്തിന്റെ തിങ്കളാഴ്ച ചേര്‍ന്ന യോഗത്തിലാണ് കൊമേഴ്‌സ്യല്‍ സിനിമ തിയേറ്റര്‍ അനുവദിക്കുന്ന കാര്യത്തില്‍ മന്ത്രി അവാദ് അല്‍ അവാദ് തീരുമാനമെടുത്തത്. കാര്യമായ വളര്‍ച്ചയില്ലാതെ തുടരുന്ന സൗദിയിലെ ചലിച്ചത്ര നിര്‍മാണ മേഖലയ്ക്ക് കുതിപ്പ് പകരുന്നതായിരിക്കും പുതിയ തീരുമാനം

RANDOM NEWS

Dubai

ദുബൈ കെ എം സി സി കാസര്‍കോട് മുന്‍സിപ്പല്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനം ശ്ലാഖനീയം ; എ അബ്ദുല്‍റഹ്മാന്‍

ദുബൈ: ദുബൈ കെ.എം.സി.സി കാസര്‍കോട് മുന്‍സിപ്പല്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ശ്ലാകനീയവും മാതൃകാപരവുമാണെന്ന് എ. അബ്ദുറഹ്മാന്‍ അഭിപ്രായപ്പെട്ടു. കാസര്‍ഗോഡ് മുന്‍സിപ്പല്‍ കെ.എം.സി.സി …