Tuesday , September 24 2019
Breaking News
Baby-Shyamily

അത്തരക്കാരിയല്ല ശ്യാമിലി

Baby-Shyamily

ബാലതാരത്തില്‍ നിന്ന് നായികാപദത്തിലേയ്ക്ക് കാലെടുത്തുവച്ചപ്പോള്‍ തന്നെ പഴയ ബേബി ശ്യാമിലിക്ക് പാര വന്നു. ശ്യാമിലി മലയാള സിനിമയ്ക്ക് തലവേദനയാണെന്നാണ് പ്രചരിക്കുന്ന വാര്‍ത്ത. എന്നാല്‍, കുപ്രചരണങ്ങളും അഭ്യൂഹങ്ങളും പാടെ നിഷേധിക്കുകയാണ് വള്ളീം തെറ്റി പുള്ളീം തെറ്റി എന്ന ചിത്രത്തിലൂടെ ശ്യാമിലിയുടെ രണ്ടാംവരവിന് അരങ്ങൊരുക്കിയ നിര്‍മാതാവ് ഫൈസല്‍ ലത്തീഫ്. ചിത്രത്തിന്റെ നിര്‍മാതാവായ എനിക്കില്ലാത്ത എന്ത് തലവേദനയാണ് ശ്യാമിലി ഇവര്‍ക്ക് ഉണ്ടാക്കിയതെന്നാണ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ സംവിധായകന്റെ ചോദ്യം.

‘നടി ശ്യാമിലി മലയാള സിനിമയ്ക് തലവേദനയാകുന്നു’ എന്ന തലക്കെട്ടോടെ ഒരു തെറ്റായവാര്‍ത്ത ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് കാണാനിടയായത്. ഈ സിനിമയുടെ നിര്‍മാതാവായ എനിക്കില്ലാത്ത ‘തലവേദന’ ഇക്കൂട്ടര്‍ക്കുണ്ടായത് എന്നെ തെല്ലും അത്ഭുതപ്പെടുത്തുന്നില്ല. കാരണം നമ്മുടെ പ്രിയ താരങ്ങളായ അമ്പിളി ചേട്ടനേയും (ജഗതി ശ്രീകുമാര്‍, മാമുക്കോയയേയും അടക്കം മറ്റു പലരേയും ഓണ്‍ലൈനിലൂടെ പല തവണ കൊന്നവരാണു ഇക്കൂട്ടര്‍…!
‘വള്ളീം തെറ്റി പുള്ളീം തെറ്റി’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനു സമയമോ, മറ്റ് അസൗകര്യങ്ങളോ നോക്കാതെ ഈ ക്രൂവിനോട് മൊത്തം സഹകരിച്ച ഒരു തികഞ്ഞ കലാകാരിയെകുറിച്ച് ഇത്തരത്തിലൊരു വിവാദം കാണാനും കേള്‍ക്കാനും ഇടയായതില്‍ ചിത്രത്തിന്റെ നിര്‍മ്മാതാവെന്ന നിലയിലും, ഈ മാധ്യമത്തെ സ്‌നേഹിക്കുന്ന ഒരാളെന്ന നിലയിലും ഞാന്‍ വളരേയധികം ഖേദിക്കുന്നുഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഫൈസല്‍ എഴുതി.

മമ്മൂട്ടിയുടെ ദൈവത്തിന്റെ സ്വന്തം ക്ലീറ്റസിനുശേഷം ഫൈസല്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനാണ് ശ്യാമിലിയുടെ നായകന്‍. ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായിക്കഴിഞ്ഞു. ഋഷി ശിവകുമാറാണ് സംവിധാനം.
ശ്യാമിലി സ്വന്തമായി അമ്പത് ലക്ഷവും അമ്മയ്ക്കും ആയമാര്‍ക്കും സ്വന്തം മെയ്ക്കപ്പ് മാനും പ്രത്യേകം പ്രതിഫലവും ചോദിച്ച് നിര്‍മാതാവിന് തലവേദന സൃഷ്ടിച്ചുവെന്നായിരുന്നു പ്രചരിച്ച വാര്‍ത്ത.
ചേച്ചി ബേബി ശാലിനിയുടെ ചുവടു പിടിച്ച് ബാലതാരമായി അരങ്ങേറ്റം കുറിച്ച ശ്യാമിലി വലിയൊരു ഇടവേളയ്ക്കുശേഷമാണ് നായികയായി മലയാളത്തിലെത്തുന്നത്. പൂക്കാലം വരവായ്, കിലുക്കാംപെട്ടി, മാളൂട്ടി എന്നിവയിലൂടെയാണ് ശ്രദ്ധ പിടിച്ചുപറ്റിയത്.
1998ല്‍ പുറത്തിറങ്ങിയ ഫാസിലിന്റെ ലാല്‍മമ്മൂട്ടി ചിത്രമായ ഹരികൃഷ്ണന്‍സായിരുന്നു അവസാനത്തെ മലയാള ചിത്രം. 2009ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രമായ ഓയിലൂടെയാണ് ആദ്യമായി നായികയായത്.

RANDOM NEWS

cINEMA

പ്രണയമീനുകളുടെ കടല്‍ ആദ്യ ടീസര്‍ പുറത്ത്

കമല്‍ സംവിധാനം ചെയ്യുന്ന വിനായകന്‍ ചിത്രം ‘പ്രണയ മീനുകളുടെ കടലി’ന്റെ ടീസര്‍ പുറത്തിറങ്ങി. വിനായകന്റെ കഥാപാത്രം കടലില്‍ സ്രാവുകളെ വേട്ടയാടുന്ന …