Wednesday , July 17 2019
Breaking News
Rankholders

സിവില്‍ സര്‍വീസ് റാങ്ക് ജേതാക്കള്‍ക്ക് പ്രസ്‌ക്ലബ്ബ് ഒരുക്കിയ മുഖാമുഖം പരിപാടി ശ്രദ്ധേയമായി

കാസര്‍കോട്: സിവില്‍ സര്‍വീസ് റാങ്ക് ജേതാക്കളായ പി. നിധിന്‍ രാജ്, രഞ്ജിന മേരി വര്‍ഗീസ് എന്നിവരുമായ വിദ്യാര്‍ഥികള്‍ക്ക് പ്രസ്‌ക്ലബ്ബ് ഒരുക്കിയ മുഖാമുഖം പരിപാടി ശ്രദ്ധേയമായി. ജില്ലയില്‍ നിന്നും ഉയര്‍ന്ന രണ്ടുതാരങ്ങളുടെ സിവില്‍ സര്‍വീസിലേക്കുള്ള പ്രയാണവും അനുഭവങ്ങളും റാങ്ക് ജേതാക്കള്‍ പങ്കുവച്ചു. സിവില്‍സര്‍വീസ് മോഹം സാക്ഷാത്കരിക്കാനുള്ള ഓരോ ചുവടും വിദ്യാര്‍ഥികള്‍ ചോദിച്ചറിഞ്ഞു. ബിരുദാനന്തരം 21വയസുകഴിഞ്ഞാലാണ് പരീക്ഷയെഴുതാന്‍ യോഗ്യരാകുന്നത് എന്നും അതേസമയം വളരെ ചെറുപ്പത്തില്‍ തന്നെ സിവില്‍ സര്‍വീസ്സ്വപന്കാണുകയാണെങ്കില്‍ പത്രവായനവും പുസ്തക വായനയും ചുറ്റും നടക്കുന്ന കാര്യങ്ങള്‍ അറിയാനുള്ള ആഗ്രഹവും ആകാംക്ഷയും ഉണ്ടാകണമെന്ന് രഞ്ജിന മേരി വര്‍ഗീസ് പറഞ്ഞു. സ്വപ്നം കാണാന്‍ ശ്രമിക്കുന്നതോടൊപ്പം കഠിന പ്രയതനവും കൂടിയായാല്‍ സിവില്‍ സര്‍വീസ് ലഭിക്കാത്ത ഒന്നല്ല എന്ന് നിധിന്‍ രാജ് മറുപടി പറഞ്ഞു. ഒരുതവണ തോറ്റുപോയാല്‍ അതില്‍ നിന്നും കൂടുതല്‍ കരുത്തോടെ മുന്നോട്ടുപോകാന്‍ തയാറാകണമെന്ന് അദ്ദേഹം പറഞ്ഞു. ബിഹാറില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ റാങ്കുകാരുള്ളത്. അത് സ്‌കൂള്‍ കാലം മുതല്‍ സിവില്‍ സര്‍വീസ് പരീക്ഷ പഠനത്തിെന്റ ഭാഗമാക്കുന്നതുകൊണ്ടാണെന്ന് ചോദ്യത്തിന് മറുപടിയായി രഞ്ജിന പറഞ്ഞു. കോച്ചിംഗ് സെന്റില്‍ പോകാതെയും സിവില്‍ സര്‍വീസ് എഴുതാം എന്നാല്‍ ഒരു മാര്‍ഗ ദര്‍ശിയുണ്ടാകുന്നത് നല്ലതാണ്. ജില്ലയില്‍ മികച്ച കോച്ചിംഗ് സെന്റര്‍ ഉണ്ടാകുന്നത് കൂടുതല്‍ സിവില്‍ സര്‍വീസ് റാങ്കുകാരെ വളര്‍ത്തിയെടുക്കാന്‍സാധിക്കുമെന്ന് നിധിന്‍ രാജ് പറഞ്ഞു. തനിക്ക്‌ െഎ.എ.എസ് ആകാന്‍ ആഗ്രഹമുണ്ട് എന്തുചെയ്യാം എന്ന എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയുടെ ചോദ്യം ചടങ്ങില്‍ കൗതുകമുണര്‍ത്തി. ഇപ്പോഴും അഭിലാഷങ്ങളും സ്വപന്ങ്ങളുമുള്ള എം.എല്‍. എ നമുക്കുള്ളത് ഭാഗ്യമാണെന്നും വയസുവരെ വരെ സിവില്‍ സര്‍വീസ് പരീക്ഷ എഴുതാനാകൂവെന്നതിനാല്‍ ഇനി സാധ്യമല്ല എന്ന് നിധിന്‍ രാജ് മറുപടി നല്‍കി. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കാസര്‍കോട് എ.എസ്.പി ഡി.ശില്‍പ െഎ.പി.എസ് ഉപഹാരം സമര്‍പിച്ചു. അഡ്വ. പി.വി ജയരാജ് മുഖ്യാതിഥിയായി. പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് ടി.എ ഷാഫി അധ്യക്ഷത വഹിച്ചു. തെരേസാ വര്‍ഗീസ്, രവീന്ദ്രന്‍ രാവണേശ്വരം എന്നിവര്‍ സംസാരിച്ചു. പ്രസ്‌ക്ലബ്ബ് സെക്രട്ടറി ഒ.വി സുരേഷ് സ്വാഗതവും വിനോയ് മാത്യു നന്ദിയും പറഞ്ഞു.

Rank Rank-1 Rank-2

RANDOM NEWS

Sitting

സാങ്കേതികത്വം പറഞ്ഞ് അര്‍ഹര്‍ക്ക് മുന്‍ഗണനാ റേഷന്‍കാര്‍ഡുകള്‍ നിഷേധിക്കരുത്: മനുഷ്യാവകാശ കമ്മീഷന്‍

കാസര്‍കോട് : നിയമങ്ങളുടെ സാങ്കേതികത്വം അടിസ്ഥാനമാക്കി അര്‍ഹരായ ഉപഭോക്താക്കള്‍ക്ക് മുന്‍ഗണനാ റേഷന്‍കാര്‍ഡുകള്‍ നിഷേധിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ മോഹന്‍ …