Tuesday , January 21 2020
Breaking News

പൊതു സിവിൽകോഡ് മതേതര ജനാധിപത്യ ക്രമത്തെ അപായപ്പെടുത്തിയേക്കും – ഖത്തർ കെ എം സി സി കാസർകോട് ജില്ല

ദോഹ : ന്യൂനപക്ഷങ്ങളുടെ മതപരവും സാംസ്‌കാരികവുമായ സംരക്ഷണം ഉറപ്പ്‌വരുത്തേണ്ട ബാദ്ധ്യത മതേതര സർക്കാരിനുണ്ട് , വ്യത്യസ്ത മതസമൂഹങ്ങൾ വസിക്കുന്ന ഒരു ബഹുസ്വര സമൂഹത്തിൽ മറ്റുള്ളവർക്ക് ദോഷം ചെയ്യാത്തതും തികച്ചും വ്യെക്തിപരവുമായ സിവിൽ നിയമങ്ങൾ ഏവർക്കും ഏകമായിരിക്കണം എന്നത് തീവ്ര നിലപാടാണ് വെക്തി നിയമം തൊട്ടുള്ള ഏത് കളിയും മത സ്വതന്ത്രത്തെയും തദ്വാരാ മത ക്രമത്തെയും അപായപ്പെടുത്തുമെന്ന് ഖത്തർ കെ എം സി സി കാസർകോട് ജില്ല കൗൺസിൽ യോഗത്തിൽ പ്രമേയം അവതരിപ്പിച്ചു

ഏക സിവിൽകോഡ് കൊണ്ട് നാടിനോ, ജനതക്കോ പ്രതേകിച്ച് ഒന്നും നേടാനില്ലന്നിരിക്കെ, ന്യൂനപക്ഷങ്ങളിൽ ഭയാശങ്കയും അരാജകത്വവും ഉണ്ടാക്കാൻ ലക്‌ഷ്യം വെച്ചു കൊണ്ടുള്ള ഏകസിവിൽകോഡ് മുറവിളി അവസാനിപ്പിക്കണമെന്നും, നമ്മുടെ മഹത്തായ ഇന്ത്യൻ ഭരണ ഘടന പൗരന്മാർക്ക് നൽകുന്ന മത സ്വാതന്ദ്ര്യം ഉയർത്തിപിടിക്കുവാനും അതനുസരിച്ച് ജീവിക്കാനുമുള്ള അവകാശം ഒരു കാരണവശാലും ഹനിക്കപ്പെടരുത് എന്നും ഇന്ത്യൻ സർക്കാരിനോട് ആവശ്യപ്പെടുന്നു .

പ്രസിഡന്റ് എം ലുഖ്‌മാനുൽ ഹകീം അധ്യക്ഷത വഹിച്ചു സംസ്ഥാന പ്രസിഡന്റ് എസ് എ എം ബഷീർ ഉത്‌ഘാടനം ചെയ്തു ,ഒഴിവ് വന്ന സെക്രട്ടറി സ്ഥാനത്തേക്ക് റഷീദ് ഉടുംബുന്തലയെ തിരഞ്ഞെടുത്തു എം പി ഷാഫി ഹാജി ,ബേക്കൽ സാലിഹ് ഹാജി,നാസർ കൈതക്കാട് ,കെ എസ് അബ്ദുല്ല ,ശംസുദ്ധീൻ ഉദിനൂർ , എം ടി പി മുഹമ്മദ് കുഞ്ഞി , മുട്ടം മഹമൂദ് , സിദ്ധീക്ക് മനിയംപാറ, മുഹമ്മദ്‌ കെ വി,മൊയ്തീൻ ആദൂർ , ഹസ്സൻ കാഞ്ഞങ്ങാട് , മജീദ് ചെമ്പിരിക്ക , ബഷീർ എൽ ജി , റഷീദ് മൗലവി എന്നിവർ സംസാരിച്ചു സാദിക്ക് പക്യാര സ്വാഗതവും ബഷീർ ചെർക്കള നന്ദിയും പറഞ്ഞു.

RANDOM NEWS

തിരിച്ചടിച്ച് ഇറാന്‍? ബാഗ്ദാദിലെ യുഎസ് എംബസിക്ക് സമീപം റോക്കറ്റ് ആക്രമണം

ബാഗ്ദാദ്: പശ്ചിമേഷ്യയില്‍ ആശങ്ക വര്‍ധിപ്പിച്ച് ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ വീണ്ടും ആക്രമണം. ബാഗ്ദാദിലെ യുഎസ് എംബസിക്ക് സമീപമാണ് ശനിയാഴ്ച റോക്കറ്റ് …