Thursday , February 20 2020
Breaking News

അശരണര്‍ക്ക് സ്‌നേഹദൂതനായി ചാക്കോച്ചന്‍

Chakochanകാസര്‍കോട് : പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് വയനാട് മീനങ്ങാടിയില്‍ നിന്ന് കാസര്‍കോട്ടേക്ക് വരുമ്പോള്‍ ചാക്കോച്ചനറിയില്ലായിരുന്നു ഇതാണ് തന്റെ ഇടമെന്ന്. അശരണര്‍ക്ക് ആശ്രയമാകാനുള്ള മോഹം ചെറുപ്പത്തിലെ മനസ്സിലേറ്റ്ിയ ചാക്കോച്ചനെ കാസര്‍കോട് ആദ്യ കാഴ്ചയില്‍ തന്നെ ആകര്‍ഷിച്ചു. തന്റെ അംഗപരിമിതികളെ അദ്ദേഹം അതിജീവിക്കുന്നത് സാമൂഹിക സേവനത്തിലൂടെയാണ്..അങ്ങനെയാണ് ചാക്കോച്ചന്‍ വീട്ടുകാരാലും നാട്ടുകരാലും ഉപേക്ഷിക്കപ്പെട്ട രോഗികളെ പരിചരിക്കാന്‍ ന്യൂ മലബാര്‍ എന്ന പുനരധിവാസ കേന്ദ്രം മടിക്കൈ ഗ്രാമ പഞ്ചായത്തിലെ കാഞ്ഞിരപ്പൊയിലില്‍ ആരംഭിക്കുന്നത്. തുടക്കത്തില്‍ ഒരു അന്തേവാസി മാത്രമാണ് ഇവിടെ ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് 80 ഓളം അന്തേവാസികളുടെ ഭവനമാണിത്. കുടുംബ സ്വത്ത് വിറ്റ് ലഭിച്ച തുകകൊണ്ടാണ് ഇദ്ദേഹം 90 സെന്റ് സ്ഥലം വാങ്ങി ഈ സ്ഥാപനം നിര്‍മ്മിച്ചത്. ഈ പുനരധിവാസ കേന്ദ്രത്തിലെ രോഗികള്‍ അധികവും മാനസിക രോഗികളാണ്. നിരവധിപേരെ രോഗ വിമുക്തരാക്കി വീട്ടിലെത്തിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷവും ചാക്കോച്ചനുണ്ട് ്. അതുകൊണ്ട് തന്നെയാണ ലോക ഭിന്നശേഷി ദിനാചരണത്തില്‍ നെഹ്‌റു യുവ കേന്ദ്രയുടെ ആദരം ഇദ്ദേഹത്തെ തേടിയെത്തി.യത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ നിന്നും കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നിന്നുമുള്ള അനാഥരായ രോഗികളെ പല സാമൂഹീക പ്രവര്‍ത്തകരും ചാക്കോച്ചന്റെ സമീപം എത്തിക്കാറുണ്ട്. ഇതിന് പുറമെ പോലീസുകാരും പലരെയും ഇദ്ദേഹത്തിന്റെ കൈകളില്‍ ഏല്‍പ്പിച്ചിട്ടുണ്ട്. എല്ലാവരെയും നിറഞ്ഞ മനസ്സോടെ ഇരുകൈയ്യും നീട്ടി ചാക്കോച്ചന്‍ സ്വീകരിക്കും. വനിതകളെ പുനരധിവാസകേന്ദ്രത്തിന്റെ തന്നെ ഭാഗമായ നീലേശ്വരത്തെ വാടക കെട്ടിടത്തിലാണ് താമസിപ്പിക്കുന്നത്. ഇവര്‍ക്ക് ഒരുനേരത്തെ ആഹാരം കൊടുക്കാന്‍ ചാക്കോച്ചന്‍ മുട്ടാത്ത വാതിലുകളില്ല.പലപ്പോഴും പലരും വിവാഹസദ്യയുടെ മിച്ചം ഈ സ്ഥാപനത്തിന് ദാനം ചെയ്യാറുണ്ട്. അശരണരെ മാറ്റി നിര്‍ത്താതെ അവര്‍ക്ക് കൃഷി തുടങ്ങിയ സ്വയംതൊഴില്‍ ചെയ്ത് ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുക എന്നതാണ് ചാക്കോച്ചന്റെ ലക്ഷ്യം. നന്മ മരിച്ച് കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ സമൂഹത്തിന് മാതൃകയും വെളിച്ചമാവുകയാണ് ഇദ്ദേഹം.

RANDOM NEWS

ഇന്ത്യക്കാരനായ ഒരു മുസ്ലിം പൗരനെയും ഇവിടെനിന്ന് പുറത്താക്കാന്‍ പറ്റില്ല -ടി.പി.സെന്‍കുമാര്‍

കാഞ്ഞങ്ങാട്: ഹിന്ദുമതത്തില്‍പ്പെട്ട ഒരാള്‍ക്ക് എന്തൊക്കെ അവകാശങ്ങളുണ്ടോ സമാനമായ അവകാശങ്ങള്‍ ഇതര മതക്കാര്‍ക്കുമുണ്ടെന്നും ആരെങ്കിലും തെറ്റിദ്ധരിപ്പിക്കാന്‍ വന്നാല്‍ അത് ചൂഷണംചെയ്യാന്‍ വേണ്ടി …