Saturday , January 25 2020
Breaking News

ശുചീകരണ ഏകോപന ചുമതല സെക്രട്ടറിമാര്‍ക്ക് : എന്‍ സി സി-എസ് പി സി കേഡറ്റുകളും എന്‍ എസ് എസ് വളണ്ടിയര്‍മാരും രംഗത്തിറങ്ങണം

കാസര്‍കോട് : പേമാരിയില്‍ വെള്ളപ്പൊക്കമുണ്ടായ പ്രദേശങ്ങളിലെ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതല ബന്ധപ്പെട്ട നഗരസഭാഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് ആയിരിക്കും. ശുചീകരണ സാമഗ്രികള്‍ ഹോസ്ദുര്‍ഗ് താലൂക്ക് ഓഫീസിലെ കളക്ഷന്‍ കേന്ദ്രത്തില്‍ നിന്നോ,പടന്നക്കാട് കാര്‍ഷിക കോളേജിലെ കളക്ഷന്‍ കേന്ദ്രത്തില്‍ നിന്നോ കൈപ്പറ്റാം. ശുചീകരണ സാമഗ്രികള്‍ കൂടുതല്‍ ആവശമാണെങ്കില്‍ തനത് ഫണ്ട് ഉപയോഗിച്ച് വാങ്ങാമെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു പറഞ്ഞു.

ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ദുരിതാശ്വാസത്തിനുള്ള സാധനങ്ങളും സാമഗ്രികളും ലഭ്യമാക്കുന്നതിന് ജില്ലയിലെ എന്‍സിസി, എസ് പി സി കേഡറ്റുകളും എന്‍ എസ് എസ് വളണ്ടിയര്‍മാരും രംഗത്തിറങ്ങണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു പറഞ്ഞു. ഇതിനകം ശേഖരിച്ചിട്ടുള്ളവര്‍ ഹൊസ്ദുര്‍ഗ് താലൂക്ക് ആസ്ഥാനത്തെ കളക്ഷന്‍ സെന്ററിലോ പടന്നക്കാട് കാര്‍ഷിക കോളേജിലേ കളക്ഷന്‍ സെന്ററിലോ നല്‍കണം. കളക്ഷന്‍ സെന്ററുകളില്‍ നിന്നും കൃത്യമായി റസീപ്റ്റ് കൈപ്പറ്റണം.പൊതുജനങ്ങളെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാണെന്ന് ബോധ്യപ്പെടുത്തണമെന്നും ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു പറഞ്ഞു.

RANDOM NEWS

മരം വ്യാപാരിയെ കഴുത്തു മുറുക്കി കൊലപ്പെടുത്തിയതായി തെളിഞ്ഞു ; ഭാര്യയും കാമുകനും അറസ്റ്റില്‍

മഞ്ചേശ്വരം : മരംവ്യാപാരിയെ കഴുത്തുമുറുക്കി കൊലപ്പെടുത്തിയതാണെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. തലപ്പാടി കെ സി റോഡ് സ്വദേശിയും പാവൂര്‍ കിദമ്പാടിയില്‍ …