Saturday , October 31 2020
Breaking News

അനധികൃത പോസ്റ്ററുകള്‍: കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍

കാസര്‍കോട് : പ്രിന്ററുടേയും പബ്ലിഷറുടേയും പേരുവിവരങ്ങള്‍ ചേര്‍ക്കാതെ കോപ്പികളുടെ എണ്ണം രേഖപ്പെടുത്താതെ പോസ്റ്ററുകളും ബാനറുകളും അനധികൃതമായി പ്രദര്‍ശിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു പറഞ്ഞു.
മാതൃകാ പെരുമാറ്റച്ചട്ടലംഘനത്തിനും ജനപ്രാതിനിധ്യ നിയമ പ്രകാരവുമാകും കേസെടുക്കുന്നതെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.
ഇതര സംസ്ഥാനങ്ങളില്‍ നിന്നും അംഗീകാരമില്ലാത്ത സ്ഥാപനങ്ങളില്‍ നിന്നും കൃത്യമായ വിവരങ്ങള്‍ രേഖപ്പെടുത്താതെ പോസ്റ്ററുകളും നോട്ടീസുകളും വിതരണം ചെയ്യുന്നതായി ജില്ലയിലെ പ്രിന്റിംഗ് സ്ഥാപനങ്ങള്‍ പരാതി ഉന്നയിച്ച സാഹചര്യത്തിലാണ് കളക്ടറുടെ തീരുമാനം.

RANDOM NEWS

ജില്ലയിലെ അഞ്ച് അതിര്‍ത്തിറോഡുകളില്‍ ആന്റിജന്‍ടെസ്റ്റ് സൗകര്യം ഒരുക്കും

കാസര്‍കോട് : കര്‍ണാടകയില്‍ നിന്ന് കാസര്‍കോട് ജില്ലയിലേക്ക് കടക്കുന്നതിനുള്ള 17 അതിര്‍ത്തി റോഡുകളിലെ അഞ്ച് അതിര്‍ത്തികളില്‍ ചെക്‌പോസ്റ്റ് സംവിധാനം സജ്ജീകരിച്ച് …