Wednesday , May 22 2019
Breaking News
Collector-Dr.-Sajith-Babu-Damoddharan

തെരഞ്ഞെടുപ്പ് പരസ്യങ്ങള്‍ സ്ഥാപിക്കുന്നതിന് രേഖാമൂലമുള്ള സമ്മതപത്രം വേണം: ജില്ലാ കളക്ടര്‍ ഡോ.സജിത് ബാബു

കാസര്‍കോട് : ജില്ലയിലെ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം പരിശോധിക്കുന്നതിന് നിയമിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ജില്ലാകളക്ടര്‍ ഡോ.ഡി സജിത് ബാബുവിന്റെ അധ്യക്ഷതയില്‍ ചേംബറില്‍ ചേര്‍ന്നു. ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ പുരോഗതി യോഗത്തില്‍ അവലോകനം ചെയ്തു.

പൊതുസഥലത്ത് അനധികൃതമായി സ്ഥാപിക്കുന്ന പരസ്യബോര്‍ഡ്, പ്രചാരണബോര്‍ഡ് നീക്കം ചെയ്യുന്നതിന് യോഗം നിര്‍ദേശം നല്‍കി. സ്വകാര്യ ഭൂമിയിലെ പരസ്യ പ്രചാരണബോര്‍ഡുകള്‍ സ്ഥാപിക്കുമ്പോള്‍ സ്ഥലമുടമകള്‍ രേഖാമൂലമുള്ള സമ്മതപത്രം ലഭ്യമാക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കണം. സ്ഥലമുടമകളുടെ സമ്മതപത്രം വാങ്ങിക്കണം. ആവശ്യപ്പെടുമ്പോള്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കണം.
യോഗത്തില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ഡി.പി അബ്ദുള്‍ റഹ്മാന്‍, ഇലക്ഷന്‍ ജൂനിയര്‍ സൂപ്രണ്ട് എസ്.ഗോവിന്ദന്‍, ആന്റി ഡിഫേഴ്‌സ് ടീം കോര്‍ഡിനേറ്റര്‍ പി.ജെ അഗസ്റ്റിന്‍ എന്നിവര്‍ പങ്കെടുത്തു.

പോളിംഗ് ബൂത്തുകള്‍ ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു

ലോക്‌സഭാ തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് ബൂത്തുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബുവിന്റെ നേതൃത്വത്തില്‍ ജില്ലയിലെ 16 പോളിംഗ് ബൂത്തുകളില്‍ സന്ദര്‍ശനം നടത്തി ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി.
മഞ്ചേശ്വരം താലൂക്കിലെ ധര്‍മ്മത്തടുക്കയിലെ ദുര്‍ഗാപരമേശ്വരി ഹൈസ്‌കൂള്‍ (ബൂത്ത്‌നമ്പര്‍ 161, 162,), കാനത്തില്‍ എ എല്‍ പി സ്‌കൂള്‍ (163), പുത്തിഗെ പഞ്ചായത്തിലെ എയ്ഡഡ് ജൂനിയര്‍ ബേസിക് സ്‌കൂള്‍ (167, 168, 169, 170), ഷേണി വില്ലേജിലെ ശ്രീ ശാരദാംബ ഹൈസ്‌കൂള്‍ (187, 188), ഉളിയത്തടുക്ക ഗവ.വെല്‍ഫയര്‍ എല്‍ പി സ്‌കൂള്‍ ഷിരിബാഗ്ഡു(32, 33, 34, 35), ധര്‍ബത്തടുക്ക സെന്റ്.ബാര്‍ത്തലോമ എയ്ഡഡ് ബേസിക് സ്‌കൂള്‍ ബേള(64, 65, 66) എന്നിവിടങ്ങളിലാണ് സന്ദര്‍ശനം നടത്തിയത്. എല്ലാ നിയോജക മണ്ഡലങ്ങളിലും വരണാധികാരികള്‍ ബൂത്ത്തല പരിശോധന നടത്തും. സുതാര്യവും നിഷ്പക്ഷവുമായ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ജില്ലയില്‍ ശക്തമായ ഒരുക്കങ്ങള്‍ നടത്തുകയാണെന്ന് കളക്ടര്‍ പറഞ്ഞു.

RANDOM NEWS

periya-Murder

പെരിയ ഇരട്ടക്കൊല: പൊലീസിന് ഹൈക്കോടതിയുടെ വിമര്‍ശനം; പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 28ലേക്ക് മാറ്റി

കൊച്ചി ; പെരിയ ഇരട്ടക്കൊലപാതക കേസില്‍ പോലീസിന് വിമര്‍ശനവുമായി ഹൈക്കോടതി. കേസിലെ റിമാന്റ് റിപ്പോര്‍ട്ടില്‍ പ്രതികളുടെ പങ്ക് പരാമര്‍ശിക്കാത്തത് എന്തുകൊണ്ടെന്ന് …