Tuesday , August 20 2019
Breaking News

എം.എ ഖാസി മുസ്ലിയാരുടെ നിര്യാണം ; നഷ്ട്ടപ്പെട്ടത് സംഘാടകനായ പണ്ഡിതനെ:

M-A-KHasimകാസര്‍കോട്: സമസ്ത പ്രവര്‍ത്തനം മലബാര്‍ മേഖലയിലും കര്‍ണാടകയിലും ശക്തിപ്പെടുത്താന്‍ പ്രയത്‌നിച്ച മികച്ച സംഘാടകനായ പണ്ഡിതനെയാണ് നഷ്ട്ടപ്പെട്ടതന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര ,അനുശോചിച്ചു പ്രവര്‍ത്തന മേഖലയില്‍യുവാവിനെ പ്പോലെ നിറസാന്നിധ്യമായി പ്രവര്‍ത്തിക്കുന്ന വ്യക്തിത്വമാണ് ഉസ്താദ് ,പല വിശയങ്ങളിലും ഉസ്താദിന്റ നിലപാട് എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നു കാസര്‍ക്കോട്ട് നടന്ന സമസ്ത 60 വാര്‍ഷിക സമ്മേളനം വിജയിപ്പിക്കുന്നതിന് ചുക്കാന്‍ പിടിച്ച വ്യക്തിത്വം കൂടിയായിരുന്നു ഉസ്താദ് തന്നെ എതിര്‍ക്കുന്നവരോട് പോലും അദ്ദേഹം സൗഹൃദം കാട്ടിയിരുന്നു അദ്ധേഹത്തിന്റെ മരണത്തോടൊ സമുദായത്തിന് കനത്ത നഷ്ടമാണ് ഉണ്ടായതന്നും അദ്ധേഹം കൂട്ടി ചേര്‍ത്തു എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സുഹൈര്‍ അസ്ഹരി പള്ളങ്കോട്, അബൂബക്കര്‍ സിദ്ധീഖ് അസ്ഹരി പാത്തൂര്‍ ,സൈബര്‍ വിംഗ് സംസ്ഥാന വൈസ് ചെയര്‍മാന്‍ ഇര്‍ഷാദ് ഹുദവി ബെദിര ,മുന്‍ സംസ്ഥാന സെക്രട്ടറി ഇബ്രാഹിം ഫൈസി ജെഡിയാര്‍, അബൂബക്കര്‍ സാലൂദ് നിസാമി എന്നിവരും അനുശോചിച്ചു

RANDOM NEWS

INTUC

ചെങ്കല്‍ ഖനന നിരോധനം; പട്ടിണിയിലായ തൊഴിലാളികളുടെ ദുരിതങ്ങള്‍ക്ക് പരിഹാരം കാണണം: ഐ.എന്‍.ടി.യു.സി

കാസര്‍കോട് : കേരളത്തിലുണ്ടായ പ്രളയത്തെ തുടര്‍ന്ന് ചെങ്കല്‍മേഖലയില്‍ ഖനന നിരോധനം ഏര്‍പ്പെടുത്തിയ മൈനിംഗ് ആന്റ് ജിയോളജി വകുപ്പിന്റെ നടപടിമൂലം ജില്ലയിലെ …