Tuesday , September 24 2019
Breaking News
Obit-Muhammed-kunhi

കെ.കെ.മുഹമ്മദ് ഹാജിയുടെ വിയോഗത്തില്‍ ആലൂര്‍ യു എ ഇ നുസ്രത്തുല്‍ ഇസ്ലാം സംഘം അനുസ്മരിച്ചു

Obit-Muhammed-kunhiദുബൈ: ആലൂര്‍ നുസ്രത്തുല്‍ ഇസ്ലാം സ്ഥാപക അംഗവും ദീര്‍ഘകാലം പ്രസിഡണ്ടുമായിരുന്ന കെ.കെ.മുഹമ്മദ് ഹാജിയുടെ നിര്യാണത്തില്‍ ആലൂര്‍ യു എ ഇ നുസ്രത്തുല്‍ ഇസ്ലാം സംഘം ദുബൈ മുഷ്രിക്ക് പാര്‍ക്കി ചേര്‍ന്ന ജനറല്‍ ബോഡി യോഗം അനുസ്മരിച്ചു.

കൂട്ട പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തില്‍ പ്രസിഡണ്ട് എം എം മൊയ്തീന്‍ അദ്ധ്യക്ഷ വഹിച്ചു വേക്കപ്പ് പ്രതിനിധി അബ്ദുല്ല ആലൂര്‍ ഉദ്ഘാടനം ചെയ്തു എ.ടി.മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. 8 വര്‍ഷം മുമ്പ് സംഘടന പുറത്തിറക്കിയ പുണ്യങ്ങളുടെ പൂക്കാലം എന്ന പുസ്തക കമ്മിറ്റിയില്‍ ഉപദേശകനായി അദ്ധേഹം നല്‍കിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഇന്നും മായാതെ നില്‍ക്കുന്ന അനുഭവമാണന്ന് എ.ടി.മുഹമ്മദ് തന്റെ പ്രസംഗത്തില്‍ എടുത്ത് പറഞ്ഞു. അബദുള്‍ ഖാദര്‍ എ.ടി, നൗഷാദ് കോളോട്ട്, ഇസ്ഹാഖ് പിലാവടുക്കം, അബ്ദുള്‍ ഗഫൂര്‍ എ.ടി, ലെത്തിഫ് തലപ്പാടി, ഷഫീഖ് തലപ്പാടി, മുനീര്‍ എ.എം, മഹ്ഷൂക്ക് എ.എം, സമീര്‍ എ എന്നിവര്‍ അനുസ്മരിച്ചു.
ജനറല്‍ സെക്രട്ടറി എ.ടി റഫീഖ് സ്വഗതവും കബീര്‍ എ.എം നന്ദിയും പറഞ്ഞു

RANDOM NEWS

Thushar

തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ ചെക്ക് കേസ് തള്ളി, യാത്രാവിലക്ക് നീങ്ങി

അജ്മാന്‍: തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായി യു എ ഇയിലെ അജ്മാന്‍ കോടതിയില്‍ ഉണ്ടായിരുന്ന ചെക്ക് കേസ് തള്ളി.പരാതിക്കാരനായ നാസില്‍ അബ്ദുള്ള കോടതിയില്‍ …