Saturday , February 29 2020
Breaking News

കോണ്‍ഗ്രസ് ജനരക്ഷായാത്രയ്ക്ക് കുമ്പളയില്‍ ഉജ്ജ്വല തുടക്കം

Congress-yathra

കുമ്പള : നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കാസര്‍കോട്ടു നിന്നും തലസ്ഥാനത്തേക്കുള്ള രാഷ്ട്രീയ പ്രയാണങ്ങള്‍ക്ക് നാന്ദികുറിച്ച് കെ പി സി സി പ്രസിഡണ്ട് വി എം സുധീരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയ്ക്ക് കുമ്പളയില്‍ ഉജ്ജ്വല തുടക്കം. അന്തരിച്ച കോണ്‍ഗ്രസ് നേതാവും മുന്‍ എം പി യുമായ ഐ രാമറൈയുടെ പേരില്‍ കുമ്പള ടൗണിലൊരുക്കിയ വേദിയില്‍ നടന്ന പരിപാടിയില്‍ വി എം സുധീരന് ത്രിവര്‍ണ പതാക കൈമാറി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി യാത്രയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അധ്യക്ഷത വഹിച്ചു.

മന്ത്രിമാരായ കെ. ബാബു, കെ.സി. ജോസഫ്, എ.പി. അനില്‍കുമാര്‍, വി.എസ്. ശിവകുമാര്‍, ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി, നേതാക്കളായ എം.എം. ഹസന്‍, തമ്പാനൂര്‍ രവി, വി.ഡി. സതീശന്‍, പീതാംബരക്കുറുപ്പ്, ശരത്ചന്ദ്രപ്രസാദ്, രഘുചന്ദ്രബാല്‍, പന്തളം സുധാകരന്‍, അന്‍വര്‍ സാദത്ത്, ശൂരനാട് രാജശേഖരന്‍, കെ.സി. വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, എ.സി. ജോസ്, സി കെ ശ്രീധരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Congress-yathra-1

Congress-yathra-2

Congress-yathra-3

Congress-yathra-4

Congress-yathra-5

Congress-yathra-inaguration

RANDOM NEWS

ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സോളാര്‍ വൈദ്യുതിയിലേക്ക് ആദ്യഘട്ടം പൂര്‍ത്തിയായി

കാസര്‍കോട് : വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും കൗതുകവും പുതിയ അറിവുകളും സമ്മാനിച്ച് വെള്ളച്ചാല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പഠനനോത്സവം സമാപിച്ചു. നീലശ്വരം …