Thursday , July 18 2019
Breaking News
congress-league

ചെറുവത്തൂര്‍ കൈതക്കാട്ടെ കോണ്‍ഗ്രസ് യുവനേതാവ് അനൂപ് ലീഗില്‍ ചേര്‍ന്നു

congress-leagueചെറുവത്തൂര്‍ കൈതക്കാട്ടെ കോണ്‍ഗ്രസ് യുവ നേതാവായ അനൂപ് പാര്‍ട്ടിയില്‍നിന്നും രാജിവെച്ച് മുസ്ലിം ലീഗില്‍ചേര്‍ന്നു. കൈതക്കാട് വാര്‍ഡിലെ അനൂപാണ് ലീഗില്‍ ചേര്‍ന്നത്. ജനാധിപത്യമൂല്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടുവെന്നും ഈ സാഹചര്യത്തില്‍ ലീഗ് മാത്രമാണ് ആശ്രയമെന്നും വ്യക്തമാക്കിക്കൊണ്ടാണ് രാജി.

മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ലത്വീഫ് നീലഗിരി അനൂപിന് അംഗത്വം നല്‍കി. ലീഗിന്റെ സിറ്റിംഗ് സീറ്റായ കൈതക്കാട്ട് ഇത്തവണ സംവരണ മണ്ഡലമാണ്. ഇവിടെ മത്സരിക്കുന്നതിന് വേണ്ടിയാണ് അനൂപ് കോണ്‍ഗ്രസില്‍നിന്നും രാജിവെച്ച് ലീഗില്‍ചേര്‍ന്നതെന്നാണ് നാട്ടിലുള്ള പ്രചാരണം.

RANDOM NEWS

Arrested

കൊലക്കേസ് പ്രതിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

കാസര്‍കോട് : കൊലക്കേസ് പ്രതിയായ യുവാവ് സഞ്ചരിച്ചിരുന്ന ബൈക്കില്‍ കാറിടിച്ച് വീഴ്ത്തി കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാളെ കൂടി പോലീസ് …