Saturday , November 25 2017
Breaking News
Congress

ഗുര്‍ദാസ്പൂരില്‍ ബിജെപി നാണംകെട്ടു: കോണ്‍ഗ്രസിന്റെ ഭൂരിപക്ഷം രണ്ട് ലക്ഷത്തിനടുത്ത്

ഗുര്‍ദാസ്പൂര്‍: ബിജെപിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വമ്പന്‍ വിജയം. 1,93,219 വോട്ടുകളുടെ വന്‍ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ് ഈ സീറ്റ് ബിജെപിയില്‍ നിന്ന് തിരിച്ചുപിടിച്ചത്. ബിജെപിയുടെ സിറ്റിങ് സീറ്റിലാണ് കോണ്‍ഗ്രസ് അട്ടിമറി വിജയം നേടിയത്.

ബോളിവുഡ് താരവും ബിജെപി നേതാവുമായിരുന്ന വിനോദ് ഖന്നയുടെ നിര്യാണത്തെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. കഴിഞ്ഞ തവണ 1,36,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിനോദ് ഖന്ന ഇവിടെ നിന്ന് ജയിച്ചത്. കഴിഞ്ഞ നാല് തവണയായി വിനോദ് ഖന്നയാണ് ഈ മണ്ഡലത്തില്‍ നിന്ന് വിജയിച്ചത്. തോല്‍വിയെക്കാള്‍ ഏറെ കൂറ്റന്‍ ഭൂരിപക്ഷമാണ് ബിജെപിഅകാലിദള്‍ സഖ്യത്തിന് കനത്ത തിരിച്ചടിയായിരിക്കുന്നത്.

പിസിസി പ്രസിഡന്റും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ സുനില്‍ ജാക്കറാണ് മണ്ഡലം കോണ്‍ഗ്രസിന് വേണ്ടി തിരിച്ചുപിടിച്ചത്. കോടീശ്വരനായ സ്വരണ്‍ സലേറിയയൊണ് ബിജെപി രംഗത്തിറക്കിയത്. ആം ആദ്മി പാര്‍ട്ടി ഇവിടെ മൂന്നാം സ്ഥാനത്തായി. നിയമസഭാ തിരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന വിജയവുമായി ബിജെപിയില്‍ നിന്ന് അധികാരം തിരിച്ചുപിടിച്ച ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിന്റെ രാഷ് ട്രീയ വിജയം കൂടിയായി ഇത്.

RANDOM NEWS

-----------------

വനിത കമ്മീഷന്‍ മെഗാ അദാലത്തില്‍ 19 പരാതികള്‍ തീര്‍പ്പാക്കി

കാസര്‍കോട് : ജില്ലയില്‍ സംസ്ഥാന വനിത കമ്മീഷന്‍ നടത്തിയ മെഗാ അദാലത്തില്‍ 18 പരാതികള്‍ തീര്‍പ്പാക്കി. കാസര്‍കോട് കളക്ടറേറ്റ് കോഫറന്‍സ് …