Sunday , September 15 2019
Breaking News
Police-Akramam

കണ്‍ട്രോള്‍ റൂമില്‍ യുവാക്കള്‍ക്ക് മര്‍ദ്ദനം : മൂന്നു പോലീസുകാരെ സസ്‌പെന്റ് ചെയ്തു

കാസര്‍കോട്: കസ്റ്റഡിയിലെടുത്ത ബൈക്ക് വിട്ടുകിട്ടാന്‍ പൊലീസ് സ്റ്റേഷനിലെത്തിയ യുവാക്കളെ കണ്‍ട്രോള്‍ റൂമിലേക്ക് കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച പൊലീസുകാരെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു.

എ ആര്‍ ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസര്‍മാരായ പി സുജീഷ് കുമാര്‍, അമല്‍രാജ്, പി രതീഷ് എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി തോംസണ്‍ ജോസ് സസ്പെന്റ് ചെയ്തത്. സംഭവത്തെക്കുറിച്ച് സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ എസ് പി എം ഹസൈനാര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പൊലീസിന്റെ മൂന്നാംമുറയ്ക്കെതിരെ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ശക്തമായ ഭാഷയില്‍ മുന്നറിയിപ്പ് നല്‍കിയതിന് തൊട്ടുപിന്നാലെയാണ് ജില്ലാ ആസ്ഥാനത്തെ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ മൂന്നാംമുറ പ്രയോഗം ഉണ്ടായത്. ഇത് അധികൃതര്‍ ഗൗരവത്തിലെടുത്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി കൂടുതല്‍ നടപടികള്‍ കൈക്കൊള്ളാനാണ് ജില്ലാ പൊലീസിന്റെ തീരുമാനം. കാസര്‍കോട്ടുണ്ടായ സംഭവത്തിന്റെ വിശദമായ റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പിന് കൈമാറി.ചട്ടഞ്ചാല്‍, ബെണ്ടിച്ചാലിലെ മുഹമ്മദ് ഷംസീര്‍ (26), സഹോദരന്‍ സക്കീര്‍ (24), ഹംസ മുഹമ്മദ് (28) എന്നിവരെയാണ് മര്‍ദ്ദിച്ചത്.

കഴിഞ്ഞ ദിവസം ഉച്ചക്ക് ഹെല്‍മറ്റില്ലാതെ ബൈക്കില്‍ സഞ്ചരിക്കുന്നതിനിടയില്‍ കോളിയടുക്കത്ത് വെച്ച് യുവാക്കള്‍ പിടിയിലായതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. രേഖകളില്ലെന്ന് പറഞ്ഞ് കസ്റ്റഡിയിലെടുത്ത ബൈക്ക് വാങ്ങാന്‍ പോയതായിരുന്നു യുവാക്കള്‍. രേഖകള്‍ സി ഐയെ കാണിക്കുകയും ചെയ്തു. പിഴ അടച്ച് കൈപ്പറ്റാനുമായിരുന്നു സി ഐയുടെ നിര്‍ദ്ദേശം. ഇതിനിടയിലാണ് യുവാക്കളെ പൊലീസുകാര്‍ കണ്‍ട്രോള്‍ റൂമിലേക്ക് കൂട്ടിക്കൊണ്ടുപോയി മൂന്നാംമുറയ്ക്ക് വിധേയരാക്കിയത്. നിലവിളി കേട്ട് സ്റ്റേഷനില്‍ നിന്നെത്തിയ പൊലീസുകാരാണ് രക്ഷപ്പെടുത്തിയത്.

RANDOM NEWS

SYS

എസ് വൈ എസ് ജില്ലാ യുവജന റാലി ഫെബ്രുവരി 8ന് കാസര്‍കോട്ട്; പ്രഖ്യാപനവും ടീം ഒലീവ് സമര്‍പ്പണവും പ്രൗഢമായി

കാസര്‍കോട് : യുവത്വം നിലപാട് പറയുന്നു എന്ന പ്രമേയത്തില്‍ എസ് വൈ എസ് ജില്ലാ യുവജന റാലി 2020 ഫെബ്രുവരി …