Wednesday , January 16 2019
Breaking News
Cosmos

കോസ്‌മോസ് സ്‌പോര്‍ട്ട്‌സിന്റെ വാണിജ്യ മികവിന് ബിസ് 2017 സംരംഭ പുരസ്‌കാരം

ദുബൈ; ഇന്ത്യയിലെ മികച്ച മള്‍ട്ടി ബ്രാന്‍ഡ് സ്‌പോര്‍ട്‌സ് ആന്‍ഡ് ഫിറ്റ്‌നസ് ഉപകരണ സ്ഥാപനമായ കോസ്‌മോസ് സ്‌പോര്‍ട്ട്‌സിന്റെ വാണിജ്യ മികവിന് ബിസ് 2017 മികച്ച സംരംഭ പുരസ്‌കാരം ലഭിച്ചു. ബിസിനസുക്കാരുടെ നൂതന ആശയങ്ങളെ പോല്‍സാഹിപ്പിക്കുന്നതിന് വേണ്ടി 99 ഐഡിയ ഫാക്ടറി ദുബൈയില്‍ സംഘടിപ്പിച്ച പ്രത്യേക ചടങ്ങിലാണ് കോസ്‌മോസ് സ്‌പോര്‍ട്ട്‌സിന്റെ വാണിജ്യ മികവിനെ ആദരിച്ചത്. ദുബൈ വൈദ്യുതി-ജല വകുപ്പ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിണ്ടന്റ്‌റ് അബ്ദുള്ള ഉബൈദുല്ലയില്‍ നിന്ന് കോസ്‌മോസിന്റെ കോ- ചെയര്‍മാന്‍ എ കെ ഫൈസലാണ് കോസ്‌മോസ് സ്‌പോര്‍ട്ട്‌സിനുള്ള അംഗികാരം ഏറ്റുവാങ്ങിയത്. ഇന്ത്യയിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും 300 അധികം  ബിസിനസ് സംരംഭകരുടെ സാന്നിദ്ധ്യത്തിലാണ് അവാര്‍ഡ് ഏറ്റുവാങ്ങിയത്. കായിക രംഗത്തെ വിത്യസ്തമായ അനുഭവങ്ങള്‍ പരിചയപ്പെടുത്തും വഴിആരോഗ്യമുള്ള ജനത എന്ന സന്ദേശം പ്രവര്‍ത്തികമാകാന്‍ രാജ്യാന്തര നിലവാരത്തിലുള്ള എല്ലാം കായിക ഉപകരണങ്ങളും സാധാരണകാര്‍ക്ക് പരിജയപ്പെടുത്തിയതിനാണ് കോസ്‌മോസ് സ്‌പോര്‍ട്ട്‌സിന് ബിസ് 2017 സംരംഭ പുരസ്‌കാരം ലഭിച്ചത്.

മിതമായ വിലയില്‍ രാജ്യാന്തര ബ്രാന്‍ഡ് സ്‌പോര്‍ട്ട് സ് ഉപകരണങ്ങളും ആരോഗ്യ ഫിറ്റ്‌നസ് സംവിധാനങ്ങളും വിപണനം നടത്തി വരുന്നത് ഈ സ്ഥാപനത്തിന്റെ കീര്‍ത്തി കായിക പ്രേമികള്‍ക്ക് ഇടയില്‍ സുപരിചിതമാണ് . കായിക ഉന്നമനത്തിന് പ്രധാന്യം കെടുത്തുള്ള കോസ്‌മോസിന്റെ വാണിജ്യ പ്രകിയ കായിക കേരളത്തിന് എല്ലാ ലോകോത്തര സ്‌പോര്‍ട്ട് സ് ബ്രാന്‍ടുകളെയും പരിജയപ്പെടുത്താന്‍ സാധിച്ചിടുട്ട്. കോഴിക്കോട് രണ്ട് സ്ഥാപനങ്ങളും ,തിരുവനതപുരം,കോയമ്പത്തൂര്‍,കൊച്ചി,തൃശ്ശൂര്‍,മഞ്ചേരി തുടങ്ങിയ ആര്‍ സ്ഥലങ്ങളിലാണ് സ്ഥാപനം പ്രവര്‍ത്തിച്ചു വരുന്നത് .ഈ ഔട്ട്ലെറ്റുകളില്‍ ഒരേന്നിലും ഒരു ലക്ഷത്തില്‍ പരം അതികം സാധനങ്ങളുടെ വിപുലമായ ശേഖരങ്ങളാണ് ഉള്ളത്. കോഴിക്കോട്,  തിരുവനന്തപുരം,
കോയമ്പത്തൂര്‍, കൊച്ചി, തൃശ്ശൂര്‍, മഞ്ചേരി തുടങ്ങിയ സ്ഥലങ്ങളിലെ ഔട്ട്ലെറ്റുകളില്‍ ഓരോന്നിലും ഒരു ലക്ഷത്തില്‍ പരം അതികം സാധനങ്ങളുടെ വിപുലമായ ശേഖരങ്ങളുടെ കായിക ലോകമാണുള്ളത്.  ഇന്ന് കായിക ലോകത്ത് നിലവിലുള്ള മിക്ക അന്താരാഷ്ട്ര ബ്രാന്‍ഡുകളും ലഭിക്കുന്ന ഇന്ത്യയിലെ അപൂര്‍വ്വ സ്ഥാപനങ്ങളില്‍ ഒന്നു കൂടിയാണ് ഇത്. കഴിഞ്ഞ വര്‍ഷം ലോകത്തിലെ ഏറ്റവും വലിയ ബാഡ്മിന്റന്‍ ബാറ്റ് നിര്‍മിച്ച് കോസ്‌മോസ് സ്‌പോര്‍ട്ട്‌സ് ഗിന്നസ് വേള്‍ഡ് റിക്കോഡില്‍ ഇടം പിടിച്ചിരുന്നു

RANDOM NEWS

Modi

മോദി വീണ്ടും അധികാരത്തില്‍ വന്നാല്‍ കേരളം ബി.ജെ.പി. ഭരിക്കുമെന്ന് ഷാ

ന്യൂഡല്‍ഹി: മോദി വീണ്ടും അധികാരത്തില്‍വന്നാല്‍ കേരളത്തിലും ബംഗാളിലും ബി.ജെ.പി. ഭരിക്കുമെന്ന് പാര്‍ട്ടിയധ്യക്ഷന്‍ അമിത് ഷാ. ഡല്‍ഹിയില്‍ ആരംഭിച്ച ബി.ജെ.പി. ദേശീയ …