Sunday , March 24 2019
Breaking News
Court

അപകടത്തില്‍ മരിച്ചയാളുടെ കുടുംബത്തിന് 9.5 ലക്ഷം നല്‍കാന്‍ വിധി

കാസര്‍കോട്: കാറിടിച്ച് ഗൃഹനാഥന്‍ മരിച്ച സംഭവത്തില്‍ കുടുംബത്തിന് ഒമ്പതര ലക്ഷം നല്‍കണമെന്ന് കാസര്‍കോട് മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിം ട്രൈബ്യൂണല്‍ വിധിച്ചു. കാഞ്ഞങ്ങാട് നെല്ലിക്കാട് മാങ്കോട് ഹൗസില്‍ പി. വിജയന്‍ (55) അപകടത്തില്‍ മരിച്ച കേസിലാണ് വിധി. വിജയന്റെ ഭാര്യ ബേബി, മക്കളായ ശ്രീഹരി, ശ്രീലക്ഷ്മി എന്നിവരടങ്ങുന്ന കുടുംബത്തിന് ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി നഷ്ടപരിഹാരം നല്‍കണമെന്നാണ് വിധി. 2017 ജനുവരി 12ന് രാവിലെ 8.50 മണിയോടെയുണ്ടായ അപകടത്തെ തുടര്‍ന്നാണ് വിജയന്‍ മരണപ്പെട്ടത്. നെല്ലിക്കാട്ട് നിന്ന് മാണിക്കോത്തേക്ക് റോഡിലൂടെ നടന്നുപോകുന്നതിനിടെ എതിരെ വന്ന കാര്‍ ഇടിക്കുകയായിരുന്നു. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

RANDOM NEWS

------

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ പിഞ്ചുകുഞ്ഞിന് സൂര്യാഘാതമേറ്റു

കുമ്പള : വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ പിഞ്ചുകുഞ്ഞിന് സൂര്യാഘാതമേറ്റു. കുമ്പള – ബദിയഡുക്ക റോഡിലെ പെട്രോള്‍ പമ്പിനു സമീപത്തെ അബ്ദുല്‍ബഷീറിന്റെ മകള്‍ …