Saturday , October 31 2020
Breaking News

തീവണ്ടിയില്‍ നിന്ന് പണവും മൊബൈല്‍ ഫോണുകളും കവര്‍ന്ന കേസില്‍ കാസര്‍കോട് സ്വദേശിക്ക് 10 മാസം തടവ്

കാസര്‍കോട്: തീവണ്ടിയില്‍ നിന്ന് പണവും മൊബൈല്‍ ഫോണുകളും കവര്‍ന്ന കേസിലെ പ്രതിയെ കോടതി 10 മാസം തടവിന് ശിക്ഷിച്ചു.

കാസര്‍കോട് കടപ്പുറം ബീച്ച് റോഡിലെ സി. റഫീഖിനെ (35) യാണ് കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് (രണ്ട്) മജിസ്ത്രേട്ട് കോടതി ശിക്ഷിച്ചത്.

2013 ജൂണ്‍ ഒന്നിനാണ് കേസിനാസ്പദമായ സംഭവം. മംഗളൂരു- ചെന്നൈ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിലെ യാത്രക്കാരുടെ മൊബൈല്‍ ഫോണുകളും പണവും കവര്‍ച്ച ചെയ്തെന്നാണ് റഫീഖിനെതിരായ കേസ്.
കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നാണ് മോഷണ വസ്തുക്കളുമായി റഫീഖിനെ റെയില്‍വെ പൊലീസ് പിടികൂടിയത്.

RANDOM NEWS

ജില്ലയിലെ അഞ്ച് അതിര്‍ത്തിറോഡുകളില്‍ ആന്റിജന്‍ടെസ്റ്റ് സൗകര്യം ഒരുക്കും

കാസര്‍കോട് : കര്‍ണാടകയില്‍ നിന്ന് കാസര്‍കോട് ജില്ലയിലേക്ക് കടക്കുന്നതിനുള്ള 17 അതിര്‍ത്തി റോഡുകളിലെ അഞ്ച് അതിര്‍ത്തികളില്‍ ചെക്‌പോസ്റ്റ് സംവിധാനം സജ്ജീകരിച്ച് …