Monday , May 20 2019
Breaking News
Rahul

വിദേശകമ്പനി എഴുതിവച്ചാല്‍ രാഹുല്‍ ഇന്ത്യന്‍ പൗരന്‍ അല്ലാതാവുമോ’; ഹര്‍ജി തള്ളി

ന്യൂഡല്‍ഹി : രാഹുല്‍ഗാന്ധിക്കു വിദേശപൗരത്വം ആരോപിച്ചുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. വിദേശകമ്പനി എഴുതിവച്ചാല്‍ ഇന്ത്യന്‍ പൗരന്‍ അല്ലാതാവുമോയെന്നു കോടതി ആരാഞ്ഞു. പ്രധാനമന്ത്രിയാകാന്‍ ആഗ്രഹിക്കുന്ന ആളാണ് രാഹുല്‍ ഗാന്ധിയെന്നു ഹര്‍ജി നല്‍കിയ യുണൈറ്റഡ് ഹിന്ദു ഫ്രണ്ട് കോടതിയില്‍ വാദിച്ചു. എന്നാല്‍ അങ്ങനെ ആഗ്രഹിക്കാത്ത ആരുണ്ടെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി.

തിരഞ്ഞെടുപ്പില്‍ നിന്ന് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കണമെന്നും വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യങ്ങള്‍. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്..

RANDOM NEWS

House

പഞ്ചായത്ത് കൈ ഒഴിഞ്ഞ സഹോദരിമാര്‍ക്ക് തുണയായി അടല്‍ജി സേവാ സമിതി

പൊയിനാച്ചി: പഞ്ചായത്ത് കൈ ഒഴിഞ്ഞ സഹോദരിമാര്‍ക്ക് തുണയായി അടല്‍ജി സേവാ സമിതി വീട് പുതുക്കി പണിതു നല്‍കി നാടിന് മാതൃകയായി. …