Monday , July 22 2019
Breaking News
Court

13കാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛന്‍ കുറ്റക്കാരന്‍

കാസര്‍കോട്: 13 കാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ രണ്ടാനച്ഛന്‍ കുറ്റക്കാരനാണെന്ന് ജില്ലാ അഡീഷണല്‍ സെഷന്‍സ്(ഒന്ന്) കോടതി കണ്ടെത്തി. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛനായ മുപ്പതുകാരനെയാണ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. പ്രതിക്കുള്ള ശിക്ഷ പിന്നീട് പ്രഖ്യാപിക്കും. 2016 ഫെബ്രുവരി മാസത്തിലെ ഒരു ദിവസമാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. പുലര്‍ച്ചെ ഉറക്കത്തിലായിരുന്ന പെണ്‍കുട്ടിക്ക് നേരെ രണ്ടാനച്ഛന്‍ അതിക്രമം കാണിച്ചതായാണ് പരാതി. വെള്ളരിക്കുണ്ട് പൊലീസാണ് പോക്‌സോ നിയമപ്രകാരം കേസെടുത്തത്.

RANDOM NEWS

Rain

കനത്ത മഴ: കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

കണ്ണൂര്‍ : കാലവര്‍ഷം ശക്തമായി തുടരുകയും ദുരന്തനിവാരണ അതോറിറ്റ് റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയിലെ പ്രൊഫഷണല്‍ …