Thursday , November 14 2019
Breaking News

മുത്തലിബ് വധക്കേസ് : ഹാജരാകാത്ത മൂന്നാം പ്രതിക്കെതിരെ അറസ്റ്റ് വാറണ്ട്

ഉപ്പള : ഉപ്പള, മണ്ണംകുഴിയിലെ മുത്തലിബ് വധക്കേസിന്റെ വിചാരണയ്ക്ക് ഹാജരാകാത്ത മൂന്നാം പ്രതിക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. കേസിലെ മൂന്നാം പ്രതി മുഹമ്മദ് റഫീഖിനെതിരെയാണ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (മൂന്ന്) ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് അയച്ചത്. ഇയാള്‍ക്കു ജാമ്യം നിന്ന രണ്ടുപേര്‍ക്കെതിരെ നോട്ടീസയക്കാനും കോടതി നിര്‍ദ്ദേശിച്ചു.

അതേസമയം കേസിലെ രണ്ടു പ്രധാന സാക്ഷികള്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് മഞ്ചേശ്വരം സി ഐയോട് ഹാജരാകാന്‍ കോടതി നിര്‍ദ്ദേശിച്ചു. 2013 ഒക്ടോബര്‍ 24ന് മണ്ണംകുഴി മൈതാനത്തുവെച്ചാണ് മണ്ണംകുഴിയിലെ മുത്തലിബ് കൊലചെയ്യപ്പെട്ടത്. ഉപ്പള ബപ്പായിത്തൊട്ടിയിലെ മുുഹമ്മദ് റഫീഖ് എന്ന കാലിയാ റഫീഖ്, ഉപ്പള റെയില്‍വേ സ്റ്റേഷനുടത്തെ മുഹമ്മദ് റഫീഖ് (30),ഹിദായത്ത് നഗറിലെ ഷംസുദ്ദിന്‍ (23), കോടബയിലുവിലെ മന്‍സൂര്‍ അഹമ്മദ് എന്ന ഗേറ്റ് മന്‍സൂര്‍ (39) ഷിമോഗയിലെ സയ്യിദ് ആസിഫ് (34), പൈവളിഗെയിലെ മുഹമ്മദ് അന്‍സാര്‍ (34) എന്നിവരാണ് കേസിലെ പ്രതികള്‍. ഇതില്‍ കാലിയാ റഫീഖ് നേരത്തെ കൊല്ലപ്പെട്ടിരുന്നു.

RANDOM NEWS

ജില്ലയില്‍ കനത്ത സുരക്ഷ; സാമൂഹ്യ മാധ്യമങ്ങള്‍ നീരീക്ഷണത്തില്‍

കാസര്‍കോട് : ശബരിമല വിധിയുടെ പുനഃപരിശോധനാ ഹര്‍ജിയില്‍ സുപ്രീം കോടതി വ്യാഴാഴ്ച വിധി (നവംബര്‍ 14) പറയുന്ന പശ്ചാത്തലത്തില്‍ ജില്ലയില്‍ …