Tuesday , January 22 2019
Breaking News
Dileep

ദൃശ്യങ്ങള്‍ നല്‍കില്ല, ദിലീപിന്റെ ഹര്‍ജി തള്ളി: വിചാരണ സെഷന്‍സ് കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ആക്രമണ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ദിലീപിന്റെ ഹര്‍ജി കോടതി തള്ളി. കൂടാതെ, നടിയെ ആക്രമിച്ച കേസിന്റെ വിചാരണ ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റാനും അങ്കമാലി മജിസ്ട്രേറ്റ് കോടതി തീരുമാനിച്ചു.

ആക്രമിക്കുന്ന ദൃശ്യങ്ങള്‍ വിട്ടുനല്‍കിയാല്‍ അത് പുറത്തുപോകാനും നടിയെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ അത് ദുരുപയോഗം ചെയ്യപ്പെടാനുമുള്ള സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് അംഗീകരിച്ചുകൊണ്ടാണ് ദൃശ്യങ്ങള്‍ വിട്ടുനല്‍കാനാവില്ലെന്ന് കോടതി വ്യക്തമാക്കിയത്.
നേരത്തെ ഈ ദൃശ്യങ്ങള്‍ കാണാന്‍ ദിലീപിന് കോടതി അനുമതി നല്‍കിയിരുന്നു. ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്യപ്പെട്ടതായി സംശയമുണ്ടെന്ന് ചൂണ്ടിക്കാട്ടിയും കൂടുതല്‍ പരിശോധന വേണമെന്ന് ആവശ്യപ്പെട്ടുമായിരുന്നു ദിലീപ് ദൃശ്യങ്ങളുടെ പകര്‍പ്പ് വേണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് സിസി ടിവി ദൃശ്യങ്ങള്‍ അടക്കമുള്ള ദൃശ്യങ്ങള്‍ വേണമെന്ന ദിലീപിന്റെ ആവശ്യം നേരത്തെ കോടതി അംഗീകരിക്കുകയും അനുകൂലമായി ഉത്തരവുണ്ടാവുണ്ടാവുകയും ചെയ്തിരുന്നു. ഫോണ്‍ രേഖകള്‍, ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍, മറ്റു രേഖകള്‍ എന്നിവയുടെ പകര്‍പ്പുകളും ദിലീപിന് നല്‍കിയിരുന്നു.

RANDOM NEWS

Ayyappa

ശബരിമലയിലെ സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമെന്ന് മാതാ അമൃതാനന്ദമയി

തിരവനന്തപുരം : ശബരിമല ക്ഷേത്രത്തിലുണ്ടായ സംഭവങ്ങള്‍ ദൗര്‍ഭാഗ്യയകരണെന്ന് മാതാ അമൃതാനന്ദമയി. ആചാരങ്ങളും അനുഷ്ഠാനങ്ങളും വേണ്ട വിധം പാലിച്ചില്ലെങ്കില്‍ ക്ഷേത്ര അന്തരീക്ഷത്തെ …