Thursday , February 20 2020
Breaking News

കൊടവലത്ത് കറവപ്പശുക്കള്‍ ചത്തുവീഴുന്നു; സമീകൃതാഹാരക്കുറാകാമെന്ന് അധികൃതര്‍

Cowപുല്ലൂര്‍: കാലാവസ്ഥാവ്യതിയാനവും സമീകൃതാഹാരത്തിന്റെ കുറവും മൂലം കൊടവലത്ത് കറവപ്പശുക്കള്‍ ചത്തുവീഴുന്നു. രണ്ടുമാസത്തിനിടയില്‍ ഇവിടെ മൂന്നു പശുക്കളാണ് ചത്തത്.ഒന്ന് മൃതപ്രായമായ അവസ്ഥയിലുമാണ്. ഞായറാഴ്ച പുലര്‍ച്ചെയോടെ കൊടവലത്തിനടുത്ത് എടമുണ്ടയിലെ കെ.കുഞ്ഞികൃഷ്ണന്റെ ഒരു സങ്കരയിനം പശു ചത്തു. മറ്റൊന്ന് ദേഹമനക്കാനാവാത്ത നിലയിലാണ്. രണ്ടാഴ്ച മുമ്പ് പ്രസവിച്ച മൂന്നരവയസ്സുള്ള സങ്കരയിനം പശുവാണ് ചത്തത്. ദിവസങ്ങളായി ചികിത്സ നടത്തുന്നുണ്ടെങ്കിലും രക്ഷപ്പെടുത്താനായില്ല.

ഞായറാഴ്ച രാവിലെ തൊഴുത്തില്‍ മൃതപ്രായാവസ്ഥയില്‍ കണ്ട പശുവിനെ രക്ഷപ്പെടുത്താന്‍ പെരിയ മൃഗാസ്പത്രിയില്‍നിന്നെത്തിയ വെറ്ററിനറി സര്‍ജന്‍ വിക്രം കൃഷ്ണയുടെ നേതൃത്വത്തില്‍ ചികിത്സ നല്‍കിയിട്ടുണ്ട്. ഗര്‍ഭാവസ്ഥയില്‍ ആവശ്യമായ സമീകൃതാഹാരം ലഭിക്കാതെപോകുന്നതാണ് പശുക്കള്‍ ചാവാനിടയാക്കുന്നതെന്ന് ഡോ. വിക്രം കൃഷ്ണ പറഞ്ഞു.

പശുക്കള്‍ക്ക് ഒരുവര്‍ഷത്തേക്കും മൂന്നുവര്‍ഷത്തേക്കും മൃഗസംരക്ഷണവകുപ്പ് ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുന്നുണ്ടെങ്കിലും ക്ഷീരകര്‍ഷകര്‍ വേണ്ടത്ര പ്രയോജനപ്പെടുത്തുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒരുമാസത്തിനിടയില്‍ കൊടവലം പടാങ്കോട്ടെ ഓമനയുടെ ഉടമസ്ഥതയിലുള്ള കറവപ്പശുവും എടമുണ്ട കണിയാന്‍കുന്നിലെ ദാമോദരന്റെ കറവപ്പശുവും
പ്രസവിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ചത്തിരുന്നു. 19 വര്‍ഷമായി പശുവളര്‍ത്തലിലേര്‍പ്പെട്ട എം.കുഞ്ഞികൃഷ്ണന് ഇതാദ്യമായാണ് ഇത്തരമൊരു അനുഭവമുണ്ടായതെന്ന് പറയുന്നു.

RANDOM NEWS

പാമ്പുകടിയേറ്റ് അധ്യാപികയുടെ മരണം ; നാട് കണ്ണീരിലാ്‌ഴ്ന്നു

കുമ്പള : തോട്ടത്തില്‍ വെച്ച് പാമ്പുകടിയേറ്റ് അംഗന്‍വാടി അധ്യാപിക മരിച്ചു. ആണ്ട്യത്തടുക്ക അംഗന്‍വാടിയിലെ അധ്യാപിക പ്രമീള (55)യാണ് മരിച്ചത്. ബുധനാഴ്ച …