Friday , November 22 2019
Breaking News

പി.കെ.ശ്യാമളയ്ക്കെതിരെ സിപിഎം നടപടിക്ക്, അധ്യക്ഷക്കെതിരേ പാര്‍ട്ടിക്കുള്ളിലും ഗുരുതര ആരോപണങ്ങള്‍

കണ്ണൂര്‍: പ്രവാസി വ്യവസായി സാജന്റെ മരണത്തില്‍ ആന്തൂര്‍ നഗരസഭാ അധ്യക്ഷക്കെതിരേ നടപടി വേണമെന്ന് തളിപ്പറമ്പ് ഏരിയ കമ്മിറ്റിയുടെ ശുപാര്‍ശ. എം.വി.ജയരാജന്റെ നേതൃത്വത്തില്‍ ചേര്‍ന്ന അടിയന്തരയോഗമാണ് നടപടിക്ക് ശുപാര്‍ശ ചെയ്തത്. സാജന്റെ മരണത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ശ്യാമളക്ക് ഒഴിഞ്ഞുമാറാനാകില്ല. പലതരത്തിലുള്ള വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ട്. നഗരസഭാ അധ്യക്ഷ എന്ന നിലയില്‍ സമ്പൂര്‍ണ പരാജയമാണ് പി.കെ.ശ്യാമള എന്നാണ് ഏരിയ കമ്മിറ്റിയോഗത്തിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് പി.കെ.ശ്യാമളക്കെതിരേ നടപടി വേണമെന്ന ആവശ്യം ഉയരുന്നത്. അതേ സമയം ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി അടിയന്തരമായി ജില്ലാ കമ്മിറ്റിയും യോഗം ചേരും.

പാര്‍ട്ടി അനുഭാവിയായ സാജന്‍ അധ്യക്ഷയുടെ നടപടിയെക്കുറിച്ച് മുഖ്യമന്ത്രിക്കടക്കം പരാതി നല്‍കിയിരുന്നു. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുമായി പോലും ഇക്കാര്യം ചര്‍ച്ചചെയ്തത് പി.കെ.ശ്യാമളയെ പ്രകോപിപ്പിച്ചിരുന്നതായും യോഗം വിലയിരുത്തി.

ഏകപക്ഷീയമായ പ്രവര്‍ത്തന ശൈലിയാണ് അധ്യക്ഷ തുടരുന്നത്. ഫണ്ട് വിനിയോഗത്തിലടക്കം ഇത് പ്രകടമാണ്. നഗരസഭാ അംഗങ്ങളുടെ വിമര്‍ശനങ്ങളോ നിര്‍ദ്ദേശങ്ങളോ സ്വീകരിക്കാന്‍ തയാറാകാത്ത വ്യക്തിയാണ് അധ്യക്ഷ എന്ന തരത്തിലുള്ള ആരോപണങ്ങളാണ് ഉരുന്നത്. അതേ സമയം ശനിയാഴ്ച നടക്കുന്ന സംസ്ഥാന കമ്മിറ്റിയിലും ഇത് സംബന്ധിച്ച ചര്‍ച്ച നടക്കുമെന്നാണ് സൂചന. സി പി എം കേന്ദ്രകമ്മിറ്റി അംഗം എം വി ഗോവിന്ദന്റെ ഭാര്യയാണ് പി കെ ശ്യാമള.

RANDOM NEWS

പാമ്പ് കടിയേറ്റ് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ അധ്യാപകന് സസ്പെന്‍ഷന്‍

സുല്‍ത്താന്‍ബത്തേരി: ക്ലാസ് മുറിക്കുള്ളില്‍നിന്ന് പാമ്പുകടിയേറ്റ് അഞ്ചാംക്ലാസുകാരി മരിച്ച സംഭവത്തില്‍ അധ്യാപകനെതിരെ നടപടി. കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നതില്‍ അനാസ്ഥയുണ്ടായെന്ന കുട്ടികളുടെ ആരോപണത്തെ തുടര്‍ന്നാണ് …