Sunday , September 15 2019
Breaking News
CPM

വിശ്വാസികളുടെ വികാരം മാനിക്കണമെന്ന് സിപിഎം; യുവതീപ്രവേശനത്തിന് മുന്‍കൈ എടുക്കില്ല

തിരുവനന്തപുരം: ശബരിമലവിഷയത്തില്‍ നിലപാട് മയപ്പെടുത്താന്‍ സിപിഎം. പാലക്കാട് പ്ലീനത്തില്‍ എടുത്ത തീരുമാനം തിരുത്താനാണ് പാര്‍ട്ടി നീക്കം.
വിശ്വാസകാര്യങ്ങളില്‍ നിന്ന് മാറി നില്‍ക്കണമെന്നായിരുന്നു പാലക്കാട് പ്ലീനത്തിലെ തീരുമാനം. വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി വിവാദ നിലപാടുകളാല്‍ വിശ്വാസികളായ പാര്‍ട്ടി അനുഭാവികളെ അകറ്റരുതെന്നും വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തരുതെന്നുമാണ് പാര്‍ട്ടിയുടെ പുതിയ തീരുമാനം.

പ്രാദേശിക ക്ഷേത്ര കമ്മിറ്റികളില്‍ സജീവമാകണമെന്നും യുവതീപ്രവേശനത്തില്‍ മുന്‍കൈ എടുക്കേണ്ടതില്ലെന്നും സിപിഎം വ്യക്തമാക്കുന്നു. ബിജെപി കടന്നുകയറ്റം ചെറുക്കുന്നതിന്റെ ഭാഗമായാണ് നിലപാട് മാറ്റം.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ നേരിടേണ്ടി വന്ന പരാജയത്തിന്റെ മുഖ്യകാരണം ശബരിമല വിഷയമായിരുന്നുവെന്ന് പരക്കെ ആക്ഷേപമുയര്‍ന്ന സാഹചര്യത്തിലാണ് നിലപാടില്‍ അയവ് വരുത്താനുള്ള പാര്‍ട്ടിയുടെ നീക്കത്തിന് പിന്നില്‍.

RANDOM NEWS

Rajmohan-unnithan

ദേശീയപാതയുടെ തകര്‍ച്ച ; രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി 24 മണിക്കൂര്‍ നിരാഹാര സമരം നടത്തും

കാസര്‍കോട് : തകര്‍ന്ന ദേശീയപാത നന്നാക്കാന്‍ നടപടി സ്വീകരിക്കാത്ത സര്‍ക്കാര്‍ അനാസ്ഥയില്‍ പ്രതിഷേധിച്ച് ഈ മാസം 20നു കാസര്‍കോട് പുതിയ …