Wednesday , March 20 2019
Breaking News
fire

ബദിയടുക്കയില്‍ സി.പി.എം ഓഫീസിന് നേരെ അക്രമം

fireബദിയടുക്ക: ബദിയടുക്ക ടൗണില്‍ പ്രവര്‍ത്തിക്കുന്ന സി.പി.എം ലോക്കല്‍ കമ്മിറ്റി ഓഫീസിന് നേരെ അക്രമം. ഫര്‍ണിച്ചറുകളും ടി.വിയും നശിപ്പിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിക്ക് ശേഷമാണ് അക്രമമെന്ന് കരുതുന്നു. ഒരു മണിവരെ താഴത്തെ നിലയിലുള്ള ഹോട്ടല്‍ പ്രവര്‍ത്തിച്ചിരുന്നു. ഓഫീസ് വരാന്തയിലുണ്ടായിരുന്ന കസേരകള്‍, ടേബിള്‍ തുടങ്ങിയവയാണ് നശിപ്പിച്ചത്. ടി.വി സണ്‍ഷേഡ് ഭാഗത്തേക്ക് വലിച്ചെറിഞ്ഞ നിലയിലാണ്. അകത്തുണ്ടായിരുന്ന കൊടിതോരണങ്ങള്‍ നശിപ്പിച്ചിട്ടുണ്ട്. വിവരമറിഞ്ഞ് ബദിയടുക്ക പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഥലത്ത് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സി.പി.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ജഗന്നാഥഷെട്ടിയുടെ പരാതിയില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. ഒരു വര്‍ഷം മുമ്പും ഈ ഓഫീസിന് നേരെ അക്രമമുണ്ടായിരുന്നു

RANDOM NEWS

Collectrate-March

മുഖ്യമന്ത്രി വാക്കുപാലിച്ചില്ല : എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കലക്ടറേറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

കാസര്‍കോട് : മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലെ ഒത്തുതീര്‍പ്പു വ്യവസ്ഥയിലെ പ്രധാന ആവശ്യം അട്ടിമറിക്കപ്പെട്ടതിനെതിരെ എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ …