Wednesday , July 17 2019
Breaking News
Police-hat

തലക്ലായിയില്‍ സി.പി.എം-ബി.ജെ.പി സംഘര്‍ഷം; രണ്ടുപേര്‍ക്ക് പരിക്ക്, 13 പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: തലക്ലായി ക്ഷേത്രത്തിലെ ഷഷ്ഠി ഉത്സവപറമ്പില്‍ ബി.ജെ.പി-സി.പി.എം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘട്ടനം നടന്നു. രണ്ടുപരാതികളില്‍ 13 പേര്‍ക്കെതിരെ കാസര്‍കോട് പൊലീസ് കേസെടുത്തു. സി.പി.എം പ്രവര്‍ത്തകനും പെരുമ്പള കക്കണ്ടം സ്വദേശിയുമായ വിപിന്‍ കുമാറി(20)നെ മര്‍ദ്ദിച്ചതിന് ബി.ജെ.പി പ്രവര്‍ത്തകരായ ശ്രീഹരി പാക്കണ്ടം, നവീന്‍ കണ്ണന്‍, നിഥിന്‍ കണ്ണന്‍ കണ്ണോത്ത്, വൈശാഖ് പാലിച്ചിയടുക്കം, ഹരി കോട്ടരുവം, മിഥുന്‍ കോട്ടരുവം എന്നിവര്‍ക്കെതിരെയാണ് ഒരു കേസ്. ചുവന്ന മുണ്ടുടുത്ത് ഉത്സവപറമ്പിലെത്തിയതിനെ ചോദ്യം ചെയ്താണത്രെ മര്‍ദ്ദിച്ചത്. ബി.ജെ.പി പ്രവര്‍ത്തകന്‍ ചെമനാട്ടെ എ. അനില്‍കുമാറി(18)നെ മര്‍ദ്ദിച്ചതിന് സി.പി.എം പ്രവര്‍ത്തകരായ വിപിന്‍, ഉണ്ണികൃഷ്ണന്‍, മനോജ്, രതീഷ്, രജിത്ത്, രാകേഷ്, ഭവിനീഷ് എന്നിവര്‍ക്കെതിരെയാണ് രണ്ടാമത്തെ കേസ്.

RANDOM NEWS

Sitting

സാങ്കേതികത്വം പറഞ്ഞ് അര്‍ഹര്‍ക്ക് മുന്‍ഗണനാ റേഷന്‍കാര്‍ഡുകള്‍ നിഷേധിക്കരുത്: മനുഷ്യാവകാശ കമ്മീഷന്‍

കാസര്‍കോട് : നിയമങ്ങളുടെ സാങ്കേതികത്വം അടിസ്ഥാനമാക്കി അര്‍ഹരായ ഉപഭോക്താക്കള്‍ക്ക് മുന്‍ഗണനാ റേഷന്‍കാര്‍ഡുകള്‍ നിഷേധിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ മോഹന്‍ …