Monday , February 18 2019
Breaking News
cpm-congress

നീലേശ്വരത്ത് വീണ്ടും സി.പി.എം.-കോണ്‍ഗ്രസ് സംഘര്‍ഷം; സ്തൂപങ്ങളും കൊടിമരങ്ങളും തകര്‍ത്തു

നീലേശ്വരം: നഗരസഭയിലെ തീരദേശമേഖലയില്‍ വീണ്ടും രാഷ്ട്രീയസംഘര്‍ഷം. കോണ്‍ഗ്രസിന്റെ കൊടിമരവും കൈപ്പത്തി സ്തൂപവും തകര്‍ത്തതാണ് സംഘര്‍ഷത്തിന് വഴിവെച്ചത്.

രണ്ടാഴ്ച മുമ്പ് തൈക്കടപ്പുറം, കൊട്രച്ചാല്‍, കണിച്ചിറ, കൊട്ടറ തുടങ്ങിയ തീരദേശമേഖലകളിലുണ്ടായ സി.പി.എം.-കോണ്‍ഗ്രസ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇരുവിഭാഗത്തിന്റെയും കൊടിമരങ്ങളും സ്തൂപങ്ങളും വ്യാപകമായി നശിപ്പിച്ചിരുന്നു. കൊട്രച്ചാലില്‍ നശിപ്പിച്ച കോണ്‍ഗ്രസ് കൊടിമരവും കൈപ്പത്തി ചിഹ്നവും നവംബര്‍ 19-നാണ്
പുനര്‍നിര്‍മിച്ച് ഉദ്ഘാടനം ചെയ്തത്. ഇതാണ് ചൊവാഴ്ച രാവിലെ വീണ്ടും തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടത്.

കൊട്ടറയിലെ കോണ്‍ഗ്രസിന്റെ ബസ് കാത്തിരിപ്പുകേന്ദ്രത്തിന് സമീപത്ത് സി.പി.എം. സ്തൂപം സ്ഥാപിക്കുന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. സ്ഥലത്തെത്തിയ പോലീസ് ഇരുവിഭാഗത്തെയും ശാന്തരാക്കിയ ശേഷം, പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ച രാഷ്ട്രീയപ്പാര്‍ട്ടികളുടെ മുഴുവന്‍ സ്തൂപങ്ങളും കൊടിമരങ്ങളും തോരണങ്ങളും ബസ് കാത്തിരിപ്പുകേന്ദ്രങ്ങളും ജെ.സി.ബി. ഉപയോഗിച്ച് പൊളിച്ചുനീക്കി.

മേലില്‍ ഇവിടങ്ങളില്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടെ സ്തൂപങ്ങളോ കൊടിമരങ്ങളോ സ്ഥാപിക്കരുതെന്ന് കര്‍ശനനിര്‍ദേശവും നല്‍കിയിട്ടുണ്ട്. സി.ഐ. വി.ഉണ്ണികൃഷ്ണന്‍, എസ്.ഐ. മെല്‍വിന്‍ ജോസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ എത്തിയ പോലീസ് സംഘമാണ് സ്തൂപങ്ങളുംമറ്റും നീക്കംചെയ്തത്. സംഘര്‍ഷാവസ്ഥയെത്തുടര്‍ന്ന് തീരദേശമേഖലയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് ശക്തികേന്ദ്രങ്ങളില്‍ സി.പി.എം. ബോധപൂര്‍വം അക്രമമഴിച്ചുവിടുകയാണെന്ന് സ്ഥലം സന്ദര്‍ശിച്ച ഡി.സി.സി. പ്രസിഡന്റ് ഹക്കീം കുന്നില്‍ ആരോപിച്ചു. അതേസമയം കൊട്രച്ചാലിലെ കോണ്‍ഗ്രസ് സ്തൂപം തകര്‍ത്തതില്‍ സി.പി.എമ്മിന് പങ്കില്ലെന്ന് ലോക്കല്‍ സെക്രട്ടറി പി.പി. മുഹമ്മദ് റാഫി അറിയിച്ചു. സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന തീരദേശമേഖലയില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പുവഴക്കാണ് പ്രശ്നങ്ങള്‍ക്കു കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

RANDOM NEWS

Murder

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മരണം: തലയിലും കഴുത്തിലും ആഴത്തിലേറ്റ വെട്ട്;കാലുകളില്‍ പത്തിലധികം മുറിവുകള്‍;ആക്രമിക്കാനുപയോഗിച്ചത് വാള്‍

കാസര്‍കോട്: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയത് അതിക്രൂരമായിട്ടെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. കൃപേഷിന്റേയും ശരത്‌ലാലിന്റേയും രാഷ്ട്രീയ കൊലപാതമാണെന്നാണ് പോലീസിന്റെ പ്രാഥമികാന്വേഷണ …