Friday , May 24 2019
Breaking News
BJP

പൈവളിഗെയില്‍ അവിശ്വാസം സിപിഎമ്മിനെ കോണ്‍ഗ്രസ്സ് പിന്തുണയ്ക്കുമോ

പൈവളിഗെ: പൈവളിഗെ പഞ്ചായത്തില്‍ അവിശ്വാസത്തിന് ബിജെപി നോട്ടീസ് നല്‍കിയതോടെ കോണ്‍ഗ്രസ്സ് സിപിഎം അംഗങ്ങളില്‍ ആശയക്കുഴപ്പം തുടങ്ങി. ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്താനായി കോണ്‍ഗ്രസ്സ് പിന്തുണയോടെയാണ് പ്രസിഡണ്ടായി സിപിഎം അംഗം ഭാരതി അധികാരത്തിലെത്തിയത്. വൈസ് പ്രസിഡണ്ടായി സിപിഎമ്മിലെ സുനിത വള്‍ട്ടി ഡിസൂസയും തെരഞ്ഞെടുക്കപ്പെട്ടു. പെരിയ ഇരട്ടകോലപാതകത്തിലെ പ്രതിയായി സിപിഎം ലോക്കല്‍ കമ്മറ്റിയംഗം എ.പീതാംബരന്‍ ഉള്‍പ്പെടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടും പഞ്ചായത്ത് ഭരണത്തിലെ അവിശുദ്ധ സഖ്യം കോണ്‍ഗ്രസ്സ് തുടരുന്നത് അണികള്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരിക്കുന്ന സാഹചര്യത്തിലാണ് അവിശ്വാസപ്രമേയത്തില്‍ 19 ന് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ പ്രസിഡണ്ട് സ്ഥാനത്തേക്കും വൈകീട്ട് വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്കുമുള്ള തെരഞ്ഞെടുപ്പ് നടക്കും. ഇരട്ടകൊലപാതകം നടന്നിട്ടും പ്രവര്‍ത്തകരുടെ വികാരം മാനിച്ച് കൂട്ടുകക്ഷി ഭരണത്തില്‍ നിലപാട് വ്യക്തമാക്കാന്‍ കോണ്‍ഗ്രസ്സ് നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല. ആ സാഹചര്യത്തില്‍ 19 ന് നടക്കുന്ന അവിശ്വാസ വോട്ടെടുപ്പില്‍ യുഡിഎഫ് വീണ്ടും സിപിഎമ്മിനെ പിന്താങ്ങുമോയെന്നാണ് ജനങ്ങള്‍ ഒറ്റുനോക്കുന്നത്. അധികാരസ്ഥാനങ്ങള്‍ പങ്കിടുന്നതിലെ കോണ്‍ഗ്രസ്സ് നേതാക്കളുടെ മൗനം അണികളുടെ കടുത്ത പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്. ബിജെപി എട്ട്, യുഡിഎഫ് മൂന്ന്, സിപിഐഎം ഏഴ്, ഒരു സ്വതന്ത്രന്‍ എന്നിങ്ങനെയാണ് നിലവിലെ കക്ഷി നില.

RANDOM NEWS

Unnithan

കാസര്‍കോട്ട് അട്ടിമറി വിജയം നേടി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ; 41847 വോട്ടുകളുടെ ഭൂരിപക്ഷം

കാസര്‍കോട് : ഉണ്ണിത്താന് അട്ടിമറി ജയം. 41,847 വോട്ടുകള്‍ക്കാണ് എല്‍.ഡി.എഫിലെ കെ.പി. സതീഷ് ചന്ദ്രനെ പരാജയപ്പെടുത്തിയത്. ഉണ്ണിത്താന് 4,73,831 ഉം …