Friday , December 13 2019
Breaking News

ട്രോളിംഗ് നിരോധനത്തെ തുടര്‍ന്ന് ദുരിതത്തിലായ മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസമായി ഞണ്ട് പിടുത്തം

കാസര്‍കോട് : ട്രോളിംഗ് നിരോധനത്തെ തുടര്‍ന്ന് ദുരിതത്തിലായ മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസമായി ഞണ്ട് പിടുത്തം. വിദേശ രാജ്യങ്ങളിലേക്ക് അയക്കുന്നതിനാണ് കാസര്‍കോട് നിന്നു ഭീമന്‍ ഞണ്ടുകളെ പിടികൂടുന്നത്. കസബ കടപ്പുറത്തു നിന്നു പ്രതിദിനം വിദേശരാജ്യങ്ങളിലേക്ക് അയക്കുന്ന ഞണ്ടുകളാണ് കൗതുകമുണര്‍ത്തുന്നത്.

സാധാരണയില്‍ കവിഞ്ഞ വലുപ്പമാണ് ഞണ്ടുകള്‍ക്കുള്ളത്. 500 ഗ്രാമില്‍ കുറവ് തൂക്കമുള്ള ഞണ്ടുകള്‍ക്ക് കിലോ 200 രൂപയാണ് വില. 500 ഗ്രാം മുതല്‍ 750 ഗ്രാം വരെ തൂക്കമുള്ളവയ്ക്ക് 1000 മുതല്‍ 1200 രൂപ വരെയാണ് വില. 750 ഗ്രാമിന് മുകളില്‍ 1500 രൂപവരെയാണ് മത്സ്യത്തൊഴിലാളികള്‍ ഈടാക്കുന്നത്. ചന്ദ്രഗിരി പുഴയുടെ അഴിമുഖത്തു നിന്നും മറ്റുമാണ് ഇവയെ പിടികൂടുന്നത്.

ദിവസവും രാവിലെ ഞണ്ടുകളെ ശേഖരിക്കാനായി ഏജന്റുമാര്‍ കടപ്പുറത്ത് എത്തുന്നുണ്ട്. ഇവിടെ നിന്നു ശേഖരിക്കുന്ന ഞണ്ടുകളെ കൊല്ലത്തേക്ക് കൊണ്ടുപോകും. അവിടെ നിന്നു ചെന്നൈ വഴി വിമാനമാര്‍ഗ്ഗം സിങ്കപ്പൂര്‍, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്ക് കയറ്റി അയക്കുകയാണ് പതിവ്. ട്രോളിങ് നിരോധനത്തെ തുടര്‍ന്ന് മത്സ്യബന്ധനത്തിന് പോകാന്‍ പറ്റാത്തതിനാല്‍ മത്സ്യത്തൊഴിലാളികളാണ് ഞണ്ട് പിടിക്കുന്നത്.

 

RANDOM NEWS

ചെമ്മനാട് പഞ്ചായത്ത് യുഡിഎഫ് ഭരണത്തിലെ കൊടുകാര്യസ്ഥതയും അനാസ്ഥക്കെതിരെയും സിപിഐഎം പ്രക്ഷോഭത്തിലേക്ക്

കോളിയടുക്കം : ചെമ്മനാട് പഞ്ചായത്ത് യുഡിഎഫ് ഭരണത്തിലെ കൊടുകാര്യസ്ഥതയും അനാസ്ഥക്കതിരെയും സിപിഐ എം പ്രക്ഷോഭത്തിലേക്ക്. സിപിഐ എം ചെമ്മനാട് പഞ്ചായത്ത് …